തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടിയും മോഡലുമായ രശ്മിക മന്ദാന. കന്നഡ, തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ് രശ്മിക മന്ദാന. മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്ത് കടന്നു വന്ന രശ്മിക 2016 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം കിറിക് പാർട്ടി യിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പുറത്തിറങ്ങിയ അഞ്ജലി പുത്ര, ചമക് എന്നീ ചിത്രങ്ങളിലെ പ്രകടനം താരത്തിന് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തു.
വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെ നേടിയെടുക്കാൻ നടി രശ്മിക മന്ദാനയ്ക്ക് കഴി ഞ്ഞിരുന്നു.

ഗീത ഗോവിന്ദം എന്ന സിനിമയിലൂടെ ആയിരുന്നു രശ്മിക മലയാളികൾ അടക്കമുളളവരുടെ പ്രിയ നായികയായി മാറിയത്.
ഇപ്പോൾ അല്ലു അർജുന്റെ നായികയായി പുഷ്പ ദി റൈസിംഗ് സ്റ്റാർ എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ചിരി ക്കുകയാണ് രശ്മിക. കിടിലൻ ഡാൻസ് പെർഫോമൻസ് കൊണ്ടും അല്ലാതെയുമായി രശ്മികയെ കുറിച്ചുള്ള വാർത്തകളാണ് എങ്ങും. ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടനാരെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. തെലുങ്ക് സിനിമ ഭീഷ്മയുടെ പ്രമോഷൻ പരിപാടിക്കിടെ അവതാരികയ ചോദ്യത്തിന് മറുപടി നൽകവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത് തമിഴകത്തിന്റെ യുവ സൂപ്പർതാരം ദളപതി വിജയിയാണ് രശ്മിക മന്ദാനയുടെ ക്രഷ്. കുട്ടിക്കാലം തൊട്ട് ദളപതി വിജയിയെ ആണ് താൻ ഇഷ്ടപ്പെട്ടത്.

അദ്ദേഹമാണ് തന്റെ ക്രഷ് എന്നെങ്കിലും വിജയിക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രശ്മിക പറഞ്ഞു.
സുഹൃത്തായും കാമുകനായും ഭർത്താവായും മൂന്ന് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള ചോദ്യത്തിനും രശ്മിക രസകരമായി പ്രതികരിച്ചു. തെലുങ്ക് താരം നിതിനെയാണ് രശ്മിക സുഹൃത്തായി തിരഞ്ഞെടുത്തത്. പക്ഷേ, കാമുകനായും ഭർത്താവായും തനിക്ക് വിജയിയെ മതിയെന്നായിരുന്നു രശ്മികയുടെ മറുപടി.
അതേ സമയം ദളപതി വിജയിക്ക് ഒപ്പം അഭിനയിക്കണമെന്ന രശ്മിക മന്ദാനയുടെ ആഗ്രഹം സഫലമാകാൻ പോകു ന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വംശി പൈഡിപ്പള്ളി തെലുങ്കിലും തമിഴിലുമായി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമന്നാണ് സൂചന.