മലയാള സിനിമയിൽ ബാലതാരമായി എത്തി ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നായികയായി തിളങ്ങുന്ന താരമാണ് സനൂഷ സന്തോഷ്. ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുന്ന സനൂഷ മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സജീവമാണ്. സനുഷയുടെ സഹോദരൻ സനൂപും സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ് ബാലതാരമായി എത്തിയ ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി സനുഷ എത്തി. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി. കാഴ്ച എന്ന

സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. 2009 ൽ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി. നായികയായ ആദ്യ ചിത്രം തമിഴിൽ ആയിരുന്നു. മലയാളത്തിൽ നായികയായി മിസ്റ്റർ മരുമകനിലൂടെ ദിലീപിന്റെ ജോഡിയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു.
ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല. 2016ന് ശേഷം താരം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. ഒരു മുറൈ വന്ത് പാർത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി തന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്ക് ആയി പങ്കുവെയ്ക്കാറുണ്ട് തന്റെ ഗ്ലാമർ ഫോട്ടോകൾക്ക് വിമർശനവുമായി എത്തുന്നവർക്ക് നടി തക്കതായ മറുപടിയും നൽകാറുണ്ട്.
ഇതാ തന്റെ നൃത്ത പ്രകടനത്തെ വിമർശിച്ചവർക്ക് വായടപ്പിക്കുന്ന വിധത്തിൽ മുമ്പ് സനൂഷ നൽകി മറുപടിയാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. വർഷങ്ങൾക്കു മുൻപ് പൊതു വേദിയിൽ സനുഷയും കൂട്ടരും

അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് ചിലർ വിമർശനവുമായി രംഗത്ത് എത്തിയത്. അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് തന്റെ നൃത്തത്തെ പരിഹസിച്ചവർക്ക് സനുഷ മറുപടി നൽകിയത് അപ്പോ ഇതും വശമുണ്ട് ല്ലേ അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. അറിയുന്ന പണി എടുത്താ പോരേ മോളേ എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്.
അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ ഇനീം ചെയ്യും എന്നു ഞാൻ പ്രസ്താവിക്കുകയാണ്, വിഡിയോയ്ക്കൊപ്പം സനുഷ കുറിച്ചു. ഇതുവരെയുള്ള തന്റെ ജീവിതയാത്രയിൽ പിന്തുണയും പ്രചോദനവും നൽകി കൂടെ നിന്ന എല്ലാവരോടും സനുഷ നന്ദിയും സ്നേഹവും അറിയിച്ചു. താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറൽ ആയിരിക്കുകയാണ്.