ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലെ പ്രിയങ്കരിയായി മാറിയ നടിയാണ് അപർണാ നായർ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകും ഏറെയാണ്. ഹരിഹരൻ എംടി ടീമിന്റെ മയൂഖം എന്ന ചിത്രത്തിലാണ് ആദ്യമായി അപർണാ നായർ അഭിനയിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപർണ പ്രേക്ഷകർക്ക് സുപരിചിതയായതെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് നിവേദ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തെ

അവതരിപ്പിച്ചതിനു ശേഷമാണ്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് അപർണ നായർ. തന്റെ പുതുയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നടി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അങ്ങനെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാ വളരെ വേഗം വൈറലാകാരുമുണ്ട്.
അതേ സമയം അടുത്തിടെ

താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു ഞരമ്പ് രോഗി ഇട്ട കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ മാന്യമായി വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു അപർണ നായർ ധരിച്ചിരുന്നത്. ഇതിന്റെ അടിയിൽ ആണ് ഞരമ്പന്റെ ചൊറി കമന്റ്.
നിരവധി പേർ മാന്മായി കമന്റെിട്ടപ്പോൾ ഈ ഞരമ്പുരോഗി അപർണയുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത് കൊതിയാവുന്നു എന്നായിരുന്നു. ഉടൻ തന്നെ കലക്കൻ മറുപടിയുമായി അപർണ എത്തി. ആണോ വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ എന്നായിരുന്നു അപർണയുടെ മറുപടി. ഇതിനോടകം തന്നെ അപർണയുടെ മറുപടി വൈറലായി മാറിയിട്ടുണ്ട്.