

പ്രശസ്ത മിനി സ്ക്രീൻ നടിയാണ് ഉർഫീ ജാവേദ്. ഹിന്ദിയിലെ ബിഗ് ബോസ് ഒന്നാം സീസണിലെ പ്രമുഖ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. കഴിഞ്ഞ അഞ്ചുവർഷമായി മിനിസ്ക്രീനിൽ താരം സജീവം. നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നിരവധി പരമ്പരകളിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.നേരിട്ട് ഒരു മോശം അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് താരം ഇപ്പോൾ. നല്ല വർക്ക് ലഭിക്കാതെ വന്ന സാഹചര്യത്തിൽ തന്നോട് അഡൽട്ട് വെബ് സീരീസ് ചെയ്താൽ നന്നാകുമെന്ന് ഒരാൾ പറഞ്ഞു എന്നാണ് ഉർഫി വെളിപ്പെടുത്തുന്നത്. സിനിമാ ഇൻഡസ്ട്രി തന്നെ അംഗീകരിക്കാൻ തയ്യാറല്ല. അവർ മാറ്റം അംഗീകരിക്കുന്നില്ല. അടുത്തിടെ ഒരു കാസ്റ്റിംഗ് ഡയറക്ടറെ കണ്ടിരുന്നു. നിങ്ങളുടെ ഇമേജ് വളരെ മോശമാണ്


എന്നാണ് അയാൾ പറഞ്ഞത്. ടെലിവിഷൻ ഇൻഡസ്ട്രിയിൽ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാണ് എന്നും പറഞ്ഞു. നല്ല ജോലി ലഭിക്കാത്തതിനാൽ അഡൽട്ട് വെബ് സീരീസിലേക്ക് പോകുവാൻ ഉപദേശിച്ചു. തനിക്ക് അത്ര സുഖകരമായി തോന്നിയില്ല അത്. ഇൻ്റിമേട്ട് സീനുകൾ ചെയ്യാൻ താൽപര്യമില്ല എന്ന് അയാളോട് നേരിട്ട് തന്നെ പറഞ്ഞു. ധരിക്കുന്ന വസ്ത്രങ്ങൾ കണ്ട് അങ്ങനെയുള്ള വേഷങ്ങൾ


ചെയ്യുമെന്ന് വിലയിരുത്തരുത് എന്ന് അയാളോട് പറഞ്ഞു എന്നാണ് താരം പറയുന്നത്.
പലപ്പോഴും വ്യത്യസ്തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾ കാരണം താരം ശ്രദ്ധ നേടാറുണ്ട്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എല്ലാം തൻ്റെ കാഴ്ചപ്പാടുകൾ താരം തുറന്നുപറഞ്ഞിട്ടുണ്ട്. കടുത്ത ട്രോളുകൾക്ക് താരം ഇടയ്ക്ക് ഇരയാകാറുണ്ട്. ഇതിനെക്കുറിച്ചും താരം തുറന്നു സംസാരിക്കാറുണ്ട്.