

ബാലതാരമായി അഭിനയരംഗത്തെത്തിയ നടിയാണ് ശാലിൻ സോയ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം താരം മുഖം കാണിച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെ താരത്തിന് ഇതിലൂടെ ലഭിച്ചു. ഇതിനു ശേഷം പിന്നീട് പല സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി ഒരു മോഡലും കൂടി ആണ് താരം എന്ന് പറയാം. ഇടയ്ക്കൊക്കെ ഫോട്ടോഷൂട്ടുകളും ശാലിൻ നടത്താറുണ്ട്. ഇപ്പോഴിതാ ചില കാര്യങ്ങൾ തുറന്നു പറയുകയാണ് താരം. തൻറെ വസ്ത്രധാരണത്തിലെ



തിരഞ്ഞെടുപ്പുകൾ ആണ് താരം പറയുന്നത്. കഷ്വൽസ് ആണ് കൂടുതൽ ഇഷ്ടം എന്ന് ശാലിൻ പറയുന്നു. ടീ ഷർട്ട്, ജീൻസ്, ഷർട്ട് ഒക്കെ ഇഷ്ടമാണ്. സാരിയും ഇഷ്ടമാണ് എന്ന് താരം വ്യക്തമാക്കുന്നു. സാഹചര്യത്തിനനുസരിച്ച് കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രം ധരിക്കും.
ആരെയും കണ്ണടച്ച് അനുകരിക്കുന്നത് ഇഷ്ടമല്ല എന്ന് ശാലിൻ വ്യക്തമാക്കുന്നു. സ്വന്തം താൽപര്യങ്ങൾ മാത്രമാണ് വസ്ത്രധാരണത്തിൽ പിന്തുടരുന്നത്. ചിലർ വസ്ത്രം ധരിച്ചിരിക്കുന്നത് കാണുമ്പോൾ നന്നായിട്ടുണ്ട് എന്ന് തോന്നുന്നു. എന്നാൽ അത് പകർത്താറില്ല. വസ്ത്രങ്ങൾ അടക്കം എല്ലാം സ്വയം തെരഞ്ഞെടുക്കുന്ന രീതിയാണ് ഉള്ളത് എന്ന് താരം



വ്യക്തമാക്കുന്നു. കറുപ്പിനോട് ആണ് പ്രിയം തോന്നിയിട്ടുള്ളത്. കൂടുതലും കറുപ്പ് വസ്ത്രങ്ങൾ ആണ് ഉള്ളത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ നേരിട്ടിട്ടില്ല എന്ന് താരം വ്യക്തമാക്കുന്നു.
സംവിധാന രംഗത്തും കൈ വച്ചിട്ടുള്ള താരമാണ് ശാലിൻ. ഏതാണ്ട് മൂന്നിലധികം ഷോർട്ട് ഫിലിമുകൾ താരം സംവിധാനം ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളിലും ശാലിൻറെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില വിമർശനങ്ങൾ വരാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ താരം അഭിപ്രായങ്ങളും, ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.