


വീണ്ടും ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി നടി രശ്മിക മന്ദാന.
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന സിനിമയിലാണ് രശ്മിക നായികയായി എത്തുന്നത് എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രണ്‍ബീര്‍ കപൂറും, രശ്മിക മന്ദാനനയും നായികാനായകന്മാരായി എത്തുന്നത അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് സന്ദീപ് റെഡ്ഡി വാങ്ക ഇങ്ങനെ ഒരു സിനിമാ സംവിധാനം ചെയ്യുന്നത്. റണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്



ആനിമല്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
സിനിമ അടുത്ത വര്‍ഷം ഓഗസ്റ്റ് 11 ആണ് റിലീസ് ചെയ്യുക എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ അക്രമാസക്തനായ നായകനായിട്ടായിരിക്കും റണ്‍ബീര്‍ കപൂര്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അതേസമയം ആദ്യ ബോളിവുഡ് ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ അടുത്ത ഹിന്ദി ചിത്രത്തിലേക്കും രശ്മികക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഒന്നിനു പുറകെ ഓരോ അവസരം ആണ് ഈ നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.




തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു നടിയാണ് രശ്മിക മന്ദാന താരം ഒരു കന്നട നടി ആണ് എന്നാൽ ഇപ്പോൾ തമിഴ് തെലുങ്ക് സിനിമകളിൽ താരം സജീവമാണ് അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിൽ ആയിരുന്നു നായികയായെത്തിയത് ഇതോടുകൂടി താരത്തിന്റെ മാർക്കറ്റ് വാല്യൂ ഏറെ കൂടി ഇരിക്കുകയാണ് ഇപ്പോൾ. കിറുക്ക് പാർട്ടി എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു 2016 താരം അഭിനയരംഗത്തേക്ക് എത്തിയത് കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ പ്രിയ താരമായി മാറാൻ രശ്മികക്ക് സാധിച്ചു. നാഷണൽ ക്രഷ് എന്നൊരു വിളിപ്പേരും ഇപ്പോൾ രശ്മിക്ക് സ്വന്തമാണ്