കേരളതനിമയോടെ സാരിയിൽ തിളങ്ങി ദിവ്യാ ഉണ്ണി കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഭർത്താവ് അരുണിനും മക്കൾക്കും ഒപ്പം കേരള കസവ് വസ്ത്രത്തിലാണ് ദിവ്യാ ഉണ്ണിയും കുടുംബവും ചിത്രത്തിൽ.

നൃത്ത ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ദിവ്യാ ഉണ്ണി.എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന് ഡാൻസ് സ്കൂളിന്റെ പ്രവർത്തനവുമായി തിരക്കിലാണ് താരം.

വിവാഹ ശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരവും കുടുംബവും.കുടുംബത്തിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം. മക്കൾക്ക് ഒപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്.

ആദ്യ കാലങ്ങളിൽ മലയാള സിനിമയിൽ തിളങ്ങിയ നടി ആണ് ദിവ്യാ ഉണ്ണി.മോഹൽ ലാൽ, സുരേഷ്‌ഗോപി മമ്മൂട്ടി,ജയറാം തുടങ്ങി മുനിരനായകന്മാരുടെയെല്ലാം കൂടെ ദിവ്യാ ഉണ്ണി തന്റെ അഭിനയമികവ് കാഴ്ചവെച്ചിരുന്നു. മലയാളത്തിൽ പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിരവധി ചിത്രത്തിൽ അഭിനയിച്ചു.

2018ൽ ആണ് ദിവ്യാ ഉണ്ണി വിവാഹിതയായത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. മുബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠൻ ആണ് ഭർത്താവ്.