
നല്ല പ്രായം മുതൽ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് മലയാളികൾക്ക് അറിയാവുന്ന താരമാണ് ലക്ഷ്മിപ്രിയ. താരം ഏകദേശം 180 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, ഇതുകൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും താരം എത്തി.. ജയേഷ്മായുള്ള വിവാഹശേഷമാണ് താരം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ചെറുപ്പകാലം മുതലേ അഭിനയത്തോട് വളരെയധികം താൽപര്യമുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയ. വിവാഹശേഷമാണ് താരത്തിന് മോഹങ്ങൾ പൂവണിയുന്നത്.

നരൻ, തന്മാത്ര, ചക്കരമുത്ത്, മക്രോണി മത്തായി മാർഗ്ഗംകളി കെമിസ്ട്രി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. കൂടാതെ അലുവയും മത്തിക്കറിയും സ്ത്രീധനം, പളുങ്ക്, പുലിവാൽ, സീത, ദേവി മഹാത്മ്യം, ഇന്ദുമുഖി ചന്ദ്രമതി എന്നിങ്ങനെ നിരവധി ചാനലുകളിൽ എണ്ണമറ്റ ടെലിവിഷൻ പരമ്പരകളിൾ താരം വേഷമിട്ടിരുന്നു. ബിഗ്ബോസ് സീസൺ ഫോർ മലയാളത്തിൽ 17 മത്സരാർത്ഥികളിൽ ഒരാളായി താരമിപ്പോൾ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ ഉണ്ട്. യഥാർത്ഥ മനുഷ്യരെ ആണ് ബിഗ്ബോസിൽ കാണാൻ സാധിക്കുക.

മത്സരം തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളെ ആകുന്നുള്ളൂ. എങ്കിലും ലക്ഷ്മിപ്രിയ ബിഗ് ബോസ് കുടുംബത്തിലെ ചില അംഗങ്ങൾക്ക് കല്ലുകടിയായി മാറിയിരിക്കുകയാണ്. ആദ്യ വീക്കിലി ടാസ്ക് ആയ വാവ കൊണ്ടുള്ള കളിയിൽ, ആകെയുള്ള 5 പാവകൾ – കയ്യിലുള്ളവർ വീടിനകത്തും മറ്റുള്ളവർക്ക് വീടിനുപുറത്തുമായിരുന്നു സ്ഥാനം. ആദ്യ ദിവസം വീടിനകത്ത് ആയിരുന്ന ലക്ഷ്മിക്ക് രണ്ടാം ദിവസം വീടിനു പുറത്തേക്ക് ഇറങ്ങേണ്ടി വന്നു. രണ്ടാം ദിവസം സുചിത്രയും ദിൽഷയും ലക്ഷ്മിപ്രിയ യെക്കുറിച്ച് പരാമർശിച്ചിരുന്നു, ഇതിനെ സാധൂകരിക്കുന്ന ആശയങ്ങൾ ആണ് ഇപ്പോൾ അപർണ്ണ നിമിഷ ജാസ്മിൻ എന്നിവരും പങ്കുവയ്ക്കുന്നത്.

ലക്ഷ്മി സ്വന്തം അഭിപ്രായം പറയാൻ കാണിക്കുന്ന ക്ഷമ അവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ കാണിക്കുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ആശയവിനിമയത്തിന് ഇടയ്ക്ക് കയറി സംസാരിക്കുന്നതും ശ്രദ്ധയിൽ പെട്ടതായി ആയി ഇവർ പറയുന്നു. എല്ലാവരുടെയും മേൽ അധികാരം ഉണ്ടെന്ന് ഭാവിക്കുകയാണെന്നും അമ്മ ചമയുക ആണ് എന്നുമെല്ലാം അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. വരാനിരിക്കുന്ന കളികൾ കളർ ആകുമോ കുളമാകുമോ എന്ന് കണ്ട് അറിയാം..
