പേളി മാണി, ജുവൽ മേരി, ഗോവിന്ദ് പത്മസൂര്യ, ലക്ഷ്മി നക്ഷത്ര എന്നിങ്ങനെ നിരവധി അവതാരകർ  മലയാളികൾക്ക് സ്വന്തമായി അവകാശപ്പെടുന്നുണ്ടെങ്കിലും അവതാരക ദമ്പതികൾ എന്ന തലക്കെട്ടിനു താഴെ ആദ്യമെത്തുക അപർണ തോമസും ജീവൻ ജോസഫുമാണ്. അവതാരകനായി മാത്രമല്ല അഭിനേതാവായും ജീവൻ ജോസഫ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്.

ഏറെ ഭംഗിയുള്ള കണ്ണുകളോട് കൂടെയുള്ള ജീവയേ ഇഷ്ടമല്ലാത്തവരായി അധികം പേരുണ്ടാകില്ല. ജീവൻ സൂര്യ മ്യൂസിക്കിൽ ഷോ അവതരകനായി ഉള്ള സമയത്താണ് ഇതേ ചാനലിൽ ‘പാട്ടുപെട്ടി’ എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയും ജീവൻ അപർണയെ പരിചയപ്പെടുടുകയും സുഹൃത്തുക്കൾ ആവുകയും ചെയ്യുന്നത്. ഇങ്ങനെ ഇവർക്ക് പരസ്പരം ഇഷ്ടം ആകുന്നു.

പിന്നീട് ഇരുവരും ഇതേക്കുറിച്ച് വീട്ടിൽ സംസാരിക്കുകയും ഉണ്ടായി. തുടക്കത്തിൽ എൻഗേജ്മെൻറ് നടത്തി വെക്കാം എന്ന് വിചാരിച്ചു എങ്കിലും പിന്നീട് ഉടനെ തന്നെ വിവാഹം നടത്തുകയും ആയിരുന്നു എന്ന് ഇരുവരും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് 6 വർഷങ്ങളായെങ്കിലും ഇരുവരും അവരുടെ ജീവിതം ആസ്വദിക്കുകയാണ്. ഈ കപ്പിൾസ് അവധിക്കാലം ആഘോഷിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇവർ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

വിവാഹശേഷം ഒരുമിച്ച് യൂട്യൂബ് ചാനൽ തുടങ്ങിയ താരദമ്പതികൾ തങ്ങളുടെ പുത്തൻ വിശേഷങ്ങൾ വീഡിയോകൾ ആയി ആരാധകർക്ക് മുന്നിലെത്തിക്കുന്നു. നിരവധി ആരാധകൻ  ഉള്ള താരദമ്പതികൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അപർണ്ണ തൻറെ ഏറ്റവും പുതിയ വാങ്ങിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു ഇപ്പോൾ ഇരുവരും മാൽഡീവ്സ് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

പൂളിൽ സമയം ചിലവഴിക്കുന്ന അപർണ്ണയും ജീവയും, ഒന്നിച്ച് ഭക്ഷണം ആസ്വദിക്കുകയും ബോട്ടിംഗ് നടത്തുകയും ചെയ്യുന്ന ചിത്രങ്ങൾ വീഡിയോകൾ എന്നിവ ഇപ്പോൾ ആരാധക ശ്രദ്ധ നേടി മുന്നേറുന്നു.