ആരംഭിച്ച കാലംമുതൽ ഏറെ ജനശ്രദ്ധ നേടിയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിലെ കറുത്തമുത്ത്. കറുത്ത മുത്തിനെ സപ്പോർട്ട് ചെയ്ത് ധാരാളം ആരാധകരാണ് ഉണ്ടായിരുന്നത്. തുടക്കകാലത്ത് ഉണ്ടായിരുന്ന ജനപ്രീതി അവസാനം വരെ കൂടി വന്നതല്ലാതെ കുറഞ്ഞിട്ടില്ല. കറുത്തമുത്തിൽ നായികയായി എത്തിയ രേണു സൗദർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു. കൈരളി ടിവിയിൽ ഉൾക്കടൽ എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ രംഗത്തേക്ക് എത്തിയത്. കിട്ടുന്ന കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരം ശ്രദ്ധിച്ചിരുന്നു.

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് നിരവധി സിനിമകളും ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തെ തേടിയെത്തി. ബിനു വിൻസൻറ് സംവിധാനം ചെയ്ത മനോഹര ചിത്രം മാൻഹോളിൽ നായികയായി എത്തിയ താരം ആരാധക മനംകവർന്നു. മാൻഹോളിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിന് സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കാൻ സാധിച്ചു. സിനിമയിലും സീരിയലിലും വളരെ ശ്രദ്ധിക്കപ്പെടുന്ന അഭിനയം കാഴ്ച വെച്ച താരത്തിന് ചാലക്കുടിക്കാരൻ ചങ്ങാതി

എന്ന കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. ഓട്ടം, പെങ്ങളില,  മാർജാര എന്നീ ചിത്രങ്ങളിലും സന്തോഷ് ശിവൻ സംവിധാനം ചെയ്ത മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ജാക്ക് ആൻഡ് ജിൽ ലും താരത്തിന് മികച്ച വേഷമാണ് ലഭിച്ചത്. 2021 ൽ റിലീസായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ നീലി എന്ന സുപ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ കോളേജിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടിയ ശേഷമാണ്

താരം അഭിനയരംഗത്തിറങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന് നിരവധി ആരാധകരാണുള്ളത്.