

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഭാവന. പ്രധാനമായും മലയാളം സിനിമയിൽ എത്തുന്ന താരം തമിഴ് കന്നഡ തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ‘നമ്മൾ’ എന്ന അതുഗ്രൻ ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിലെത്തിയത്. കമൽ ആയിരുന്നു ചിത്രത്തിൻറെ സംവിധായകൻ. ഭാവനയെ പോലെ മറ്റ് പല അഭിനേതാക്കളേയും സിനിമാ ലോകത്തിന് ലഭിച്ച ചിത്രമായിരുന്നു നമ്മൾ. തുടക്കകാലം ഭാവനയ്ക്ക് എണ്ണമറ്റ ആരാധകരാണുള്ളത്.


ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളേയും മനസ്സിലാക്കി പ്രേക്ഷകർക്ക് സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്.
മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ധാരാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്, കന്നഡ ചിത്രങ്ങളിലും താരം അരങ്ങേറി കഴിഞ്ഞു. ഒരു പതിറ്റാണ്ട് കാലമായി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച താരം ഇതുവരെ അറുപതിലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഏതു വേഷവും ഇണങ്ങും എന്നതും മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള കഴിവും താരത്തിന് ഉണ്ട്.


സിഐഡി മൂസ ക്രോണിക് ബാച്ചിലർ ചിന്താമണി കൊലക്കേസ് നരൻ ഹലോ നമസ്തേ തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളികൾക്ക് എന്നും ഓർമ്മയിൽ ഉള്ള ചിത്രങ്ങൾ ആണ്..
2018 ജനുവരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം, കന്നഡ നിർമ്മാതാവായ നവീൻ ആണ് ഭർത്താവ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ധാരാളം ഫോളോവേഴ്സ് ഉണ്ട്.







താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നുതന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, വളരെ സുന്ദരിയായ മലയാളി പെൺകൊടിയായി ട്രഡീഷണൽ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. കസവ് സാരിക്ക് ഒപ്പം മുല്ല പൂവും ചൂടി വളരെ ക്യൂട്ട് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്നത്.