സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടികളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. മലയാളിയായ താരം കന്നട തെലുങ്ക് മലയാളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.. അഭിനയിച്ച എല്ലാ ഭാഷകളിലും ആയി നിരവധി ആരാധകരാണ് താരത്തിനുള്ളത്.. ലഭിക്കുന്ന കഥാപാത്രങ്ങളെ ആഴത്തിൽ മനസ്സിലാക്കി തനതായ രീതിയിൽ അവതരിപ്പിക്കാൻ പ്രത്യേക കഴിവ് തന്നെ താരത്തിന് ഉണ്ട്..
നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമ ആയിരുന്നു ആദ്യത്തേത്. ചിത്രത്തിൽ മേരി ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ വെള്ളിത്തിരയിൽ എത്തിയത്..

അനുപമയേയും നിവിനെയേയും കൂടാതെ ഒട്ടനവധി യുവതാരങ്ങൾ അണിനിരന്ന പ്രേമം എന്ന ചിത്രം എക്കാലത്തെയും ക്യാംപസ് റൊമാൻറിക് ചിത്രങ്ങളിൽ മികച്ചതാണ്..ഇതിൽ ഏവരെയും  ആകർഷിക്കുന്ന തേനിച്ചകൂട് പോലെ മുടി ഉള്ള കഥാപാത്രം ആയി വന്ന അനുപമ പിന്നീട് ധാരാളം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു.. അടുത്തിടെ നമ്മളെ വേർപിരിഞ്ഞ പുനിത് രാജ് കുമാർ നായകനായി അഭിനയിച്ച നടസാരവ്വബൊമ താരത്തിൻറെ ആദ്യത്തെ കന്നട ചിത്രമായിരുന്നു..

ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലും അഭിനയിച്ച് തമിഴിലും താരം സ്ഥാനം ഉറപ്പിച്ചു..
  ബട്ടർഫ്ലൈ, തള്ളിപ്പോകാതെ എന്നിവ  താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്..സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ ആരാധകർക്ക് പങ്ക് വെക്കാറുണ്ട്. ..ക്രീം കളർ സാരിയിൽ പച്ച ജാക്കറ്റും ധരിച്ച് നാട്ടിൻപുറത്തെ മലയാളി പെണ്കൊടി ആയി താരം എത്തി.

മലയാളിയായ നടിമാരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് അനുപമ, ഇതിനാൽ തന്നെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ കാട്ടുതീ പോലെയാണ് ആരാധകർക്കിടയിൽ പടർന്നുപിടിച്ചത്. നിരവധി നല്ല അഭിപ്രായങ്ങളും താരത്തിന് ഇതിനോടകം ലഭിച്ചു..