സിനിമ ലോകത്തേക് കടന്ന് വന്നിട്ട് വളരെ കുറഞ്ഞ സമയമേ ആയിട്ടുള്ളു എങ്കിലും മലയാളി പ്രേഷകരുടെ മനസ്സിൽ കേറി കൂടിയ യുവ താര സുന്ദരിയാണ് തൻവി റാം. രണ്ടായിരത്തി പത്തൊമ്പതിൽ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയി മാറിയ അമ്പിളി എന്ന മലയാള സിനിമയിലൂടെ ആണ് തൻവി സിനിമ ലോകത്തേക് കടന്നു വരുന്നത്.

അഭിനയിച്ച ആദ്യ സിനിമ തന്നെ വൻ വിജയം ആണ് കൈവരിച്ചത്. സിനിമയിൽ നായികാ വേഷം ആണ് താരം ചെയ്തത്. സൗബിനും നവീൻ നാസിം ആണ് നായകന്മാർ ആയി ചിത്രത്തിൽ ഉണ്ടായിരുന്നത്. താരത്തിന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേക്ഷകർ താരത്തെ ഇരുകയ്യും കൊണ്ട് സ്വീകരിച്ചു.

പഠനത്തിന് ശേഷം താരം ബാങ്ക് ജോലി ചെയുകയും പിന്നീട് സിനിമയിലേക് എത്തുന്നത്. ആദ്യ സിനിമ വിജയം കൈവരിച്ചതോടെ താരത്തിന് മറ്റു സിനിമ അവരങ്ങളും ലഭിച്ചു. അമ്പിളിക്ക് ശേഷം താരം കപ്പേള എന്ന സിനിമയിൽ നായികയായി അഭിനയിച്ചു.

ജയസൂര്യയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന ജോൺ ലൂതർ എന്ന സൈൻമെയയിൽ തൻവി അഭിനയിക്കുന്നുണ്ട്. അഭിനയത്തിന്റെ ഒപ്പം തൻവി സോഷ്യൽ മീഡിയയിലും സജീവമാണ്. മൂന്ന് ലക്ഷത്തിനു മേലെ ആരാധകർ താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.

താരത്തിന് മോഡലിംഗ് ചെയ്യാനും ഇഷ്ട്ടമാണ്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവക്കാറുണ്ട്. താരം അവസാനമായി പങ്കുവച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.