ഷീല, നെടുമുടി വേണു, സിദ്ധിഖ്, ഇന്ദ്രൻസ്, വിജയരാഘവൻ തുടങ്ങിയ വലിയ താര നിരയും പിന്നെ ശ്രീ മോഹൻലാൽ ന്റെ നായിക ആയി ശ്രെദ്ധ ശ്രീനാഥും പോരാത്തതിന് ‘ഗരുഡ’ എന്ന “കെജിഫ്” മൂവിയിലെ കഥാപാത്രം അവതരിപ്പിച്ച രാമചന്ദ്ര രാജുവും ഒന്നിക്കുന്ന പുതിയ മലയാള ചിത്രം ആയ ‘ആറാട്ട്’ ഫെബ്രുവരി 18 നു തിയേറ്ററിൽ എത്തും എന്നാണ് ഏറ്റവും പുതിയതായി കിട്ടുന്ന അറിവ്.
കഴിഞ്ഞ വർഷം ആയിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ഇത് അന്നത്തെ സാഹചര്യത്തിൽ തിയേറ്റർ തുറക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആകാത്തത് കൊണ്ട് റിലീസ് മാറ്റി വെക്കുക ആയിരുന്നു. ഉദയകൃഷ്ണ രചന നിർവഹിചിരിക്കുന്ന ചിത്രം ബി.ഉണ്ണികൃഷ്ണൻ ആണ് സംവിധാനം ചെയുന്നത്.
മോഹൻലാൽ നെയാറ്റിൻകര ഗോപൻ ആയി എത്തുന്ന ചിത്രത്തിന്റെ മുഴുവൻ പേര് “നെയാറ്റിൻകര ഗോപന്റെ ആറാട്ട്” എന്ന് ആണ്. ഈ അടുത്തിടെ പുറത്തു ഇറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ വൻ സ്വീകരിത ആണ് നേടിയത്.എല്ലാ സിനിമ ആരാധകരും ചിത്രത്തിനു ആയി ആകാശയോടെ കാത്തിരിക്കുക ആണ്. എല്ലാവരുടെയും പ്രധീക്ഷ വാനോളം ഉയർത്തികൊണ്ട് ഉള്ള ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ എല്ലാർക്കും ആയി സമാനിച്ചത്.