അഭിനയത്തിലൂടെ കേരളമനസുകളിൽ കേറിക്കൂടിയ പ്രേഷകരുടെ പ്രിയ താരമാണ് അനുമോൾ. ജംനാ പ്യാരി, വെടിവഴിപാട്, അകം, ഇവൻ മേഘരൂപം, ചായില്യം, റോക്സ്റ്റർ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പട്ടാഭിരാമൻ, പ്രേമസൂത്രം, കുട്ടികളുണ്ട് സൂക്ഷിക്കുക, ഞാൻ തുടങ്ങി സിനിമകളിൽ അനുമോൾ നായികയായും സഹ നടി ആയും അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയ്ക്കു പുറമെ താരം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താരം ചെയ്ത ഓരോ കഥാപാത്രങ്ങളും അതി ഗംഭീരമായാണ് ചെയ്തിട്ടുള്ളത് റോക്സ്റ്ററിലെ സഞ്ജന കുര്യൻ ചായില്യം സിനിമയിലെ ഗൗരി ഞാൻ സിനിമയിലെ ജാനു ഒക്കെ ഇതിനു ഉദാഹരണങ്ങൾ ആണ്. തന്റെ അഭിനയ മികവ് കൊണ്ടും അത്യുജ്ജ്വലമായ വ്യത്യസ്തത കൊണ്ടും ‘ആക്ടിങ് ജീനിയസ്’ എന്നാണ് താരം മലയാള സിനിമയിൽ ഇപ്പോൾ അറിയ പെടുന്നത്.
താരം സോഷ്യൽ മീഡിയകളിലും സജീവമാണ്. പുത്തൻ സിനിമ വിശേഷങ്ങളും പുതിയ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിലൂടെ ഒക്കെ പങ്കുവക്കാറുണ്ട്. അനുയാത്ര എന്ന പേരിൽ താരത്തിന് ഒരു ട്രാവൽ ബ്ലോഗ് യൂട്യൂബ് ചാനൽ കൂടി ഉണ്ട്. താരം ഇപ്പോൾ എടുത്ത് ഷെയർ ചെയ്ത സാരിയിൽ അതി സുന്ദരിയായുള്ള ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നതു.