ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഫിനാലെക്കായി താരങ്ങൾ എല്ലാവരും ചെന്നൈയിലെത്തി!! ചിത്രങ്ങൾ വൈറൽ!!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ3. പ്രേക്ഷക ശ്രദ്ധ നേടിയ പ്രോഗ്രാം കോ വിഡ് പ്രതിസന്ധി രൂക്ഷമായതിനാൽ ആണ് നിർത്തലാക്കിയത്, ബിഗ് ബോസ് മലയാളം സീസൺ 1 ഉം 2ഉം നിരവധി വിവാദങ്ങളും വിമർശനങ്ങളും നേരിട്ട് പ്രോഗ്രാമായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥികൾ ആയി എത്തിയത് രഞ്ജിനി ഹരിദാസ് സാബുമോൻ പേളി മാണി ശ്രീനിഷ് അങ്ങനെ ചില ആളുകൾ ആയിരുന്നു.

എന്നാൽ ഏറ്റവും കൂടുതൽ പ്രേക്ഷക സപ്പോർട്ടുള്ള മത്സരാർത്ഥി പേളിമാണി ആയിരുന്നു. എന്നാൽ പേളിമാണി യെ കടത്തിവെട്ടി കൊണ്ടാണ് സാബുമോൻ ടൈറ്റിൽ വിന്നർ ആയത്. ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങിയ സമയത്ത് പ്രോഗ്രാം ഇന്റെ ആരാധകർ കാത്തിരിപ്പോടെ നിന്നിരുന്നു മത്സരാർത്ഥികൾ ആരെന്നറിയാൻ. അധികം ജനശ്രദ്ധ നേടിയ താരങ്ങൾ ആയിരുന്നില്ല സീസൺ റൂമിൽ എത്തിയിരുന്നത് എന്നാലും പ്രോഗ്രാമിന് ആരാധകർ നിരവധിയായിരുന്നു. രജിത് സാർ, വീണ നായർ, ആര്യ ബഡായ്, മഞ്ജു പത്രോസ്, രേഷ്മ, എന്നിങ്ങനെ നിരവധി താരങ്ങൾ അതിൽ ഉണ്ടായിരുന്നു

എങ്കിലും രജിത് സാർ നു ആയിരുന്നു ആരാധകർ കൂടുതൽ എന്നാൽ ചില പ്രശ്നങ്ങൾ കാരണം റെജി സാറിനെ എലിമിനേറ്റ് ചെയ്യേണ്ടിവന്ന പ്രോഗ്രാമിൽ നിന്ന് ഇത് ആ പ്രോഗ്രാമിന് നിരവധി വിമർശനങ്ങൾ നേരിടാൻ കാരണം ആയി. പിന്നീട് കോവിഡ് സാഹചര്യം രൂക്ഷമായതിനാൽ പ്രോഗ്രാം നിർത്തിവെക്കുകയായിരുന്നു സീസൺ ടൂ വിന്റെ വിന്നർ കണ്ടു പിടിച്ചിരുന്നില്ല. പിന്നീടാണ് മലയാളം സീസൺ ത്രീ എത്തുന്നത്. അധികം കണ്ടു പരിചയം ഇല്ലാത്ത മുഖങ്ങൾ ആയിരുന്നു എങ്കിലും പ്രോഗ്രാമിന് ആരാധകർ ഏറെയായിരുന്നു.

നിരവധി വിമർശനങ്ങൾ നേരിട്ട് പ്രോഗ്രാം എപ്പോഴും യൂട്യൂബ് ട്രെൻഡിങ് ആയിരുന്നു. വളരെ രസകരമായി മുന്നോട്ടുപോയി കൊണ്ടിരുന്ന പ്രോഗ്രാം പെട്ടെന്നായിരുന്നു നിർത്തിയത്. തമിഴ്നാട്ടിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാൽ സർക്കാർ നേരിട്ട് ഇടപെട്ട് ആയിരുന്നു ബിഗ് ബോസ് ഹൗസ് പൂട്ടിച്ചത്. എന്നാൽ ബാക്കി വന്ന എട്ട് മത്സരാർത്ഥികളെ ഫൈനലിസ്റ്റ് ആയി തീരുമാനിക്കുകയായിരുന്നു പിന്നീട്.

ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ വിന്നർ ആരാണെന്ന് ഞങ്ങൾക്ക് അറിയണമെന്ന് അഭിപ്രായവുമായി ആരാധകർ രംഗത്തെത്തിയിരുന്നു അതുകൊണ്ടുതന്നെ ഒരാഴ്ചത്തെ വോട്ടിംഗ് വെച്ചുകൊണ്ട് മത്സരാർഥികളിൽ നിന്ന് വിന്നറിനെ കണ്ടുപിടിക്കാൻ ആയിരുന്നു ഏഷ്യാനെറ്റ് തീരുമാനിച്ചിരുന്നത് മണിക്കുട്ടൻ, ടിമ്പൽ, നോബി, അനൂപ്, ഋതു മന്ത്ര, റംസാൻ, സായി വിഷ്ണു, കിടിലൻ ഫിറോസ് എന്നിവരാണ് ഫൈനലിസ്റ്റുകളായ എത്തിയിരിക്കുന്നത്,

എന്നാൽ ഇപ്പോൾ ചെന്നൈയിൽ പരിപാടിയുടെ ഫിനാലെ നടക്കാൻ ഒരുങ്ങുകയാണ്. ഫിനാലെ യുടെ ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചില്ല എങ്കിലും ബിഗ് ബോസ് താരങ്ങളെല്ലാം ഇപ്പോൾ ചെന്നൈയിൽ എത്തിയിരിക്കുകയാണ്. താരങ്ങൾ ചെന്നൈയിലെത്തിയത് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണിക്കുട്ടനും ടിമ്പലും, സൂര്യയും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജുകളിൽ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

എന്തായാലും ആരാധകർ കാത്തിരിക്കുകയാണ് ബിഗ് ബോസ് ഫിനാലെ ക്കായി. ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മണിക്കുട്ടൻ ആണ് മണിക്കുട്ടൻ തന്നെയാകുമോ ടൈറ്റിൽ വന്ന എന്നറിയാനാണ് ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *