
എഗ്ഗ് മോളി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കോഴിമുട്ട ആറെണ്ണം, ഒരു കപ്പ് തേങ്ങാപ്പാൽ, കുരുമുളകുപൊടി, കുറച്ച് ഏലക്ക ഗ്രാമ്പൂ എന്നിവ എടുക്കാം.. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 സവാള, 4 പച്ചമുളക്, ഒരു തക്കാളി, കുറച്ച് ഇഞ്ചി, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന്.. ഇനി കുറച്ച് ഫ്രഷ് ക്രീമും എടുക്കാം…
ആദ്യം തന്നെ മുട്ട വേവിക്കാൻ ആയി വെക്കാം..മുട്ട മുഴുവൻ വേവ് ആകാൻ ഏകദേശം 12 മിനിറ്റ് മതിയാകും, ഇതിൽ കൂടുതൽ വെള്ളത്തിലിട്ട് തിളപ്പിക്കേണ്ടതില്ല..

തക്കാളി സവാള എന്നിവ അരിഞ്ഞു വെക്കാം.. കാം ഒരു ഒരു പാൻ ചൂടാക്കി അൽപം എണ്ണ ഒഴിച്ച ശേഷം നന്നായി ചൂടായി വരുമ്പോൾ പട്ടയും ഗ്രാമ്പൂ ഏലയ്ക്ക എന്നിവ ചേർത്ത് മിക്സ് ചെയ്യാം.. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കാം..എന്നിട്ട് നന്നായി വഴറ്റി എടുക്കണം..വഴന്ന് വരുമ്പോൾ നമുക്ക് കറിവേപ്പിലയും അര ടീസ്പൂൺ ഇഞ്ചി കുറച്ചു പച്ചമുളകും ചേർക്കാം.. പച്ചമുളകും കറിവേപ്പില നന്നായി വാടി വന്നു കഴിയുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപൊടി ചേർക്കാം, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത്

നന്നായി മൂപ്പിക്കാം..മൂത്തതിനുശേഷം തക്കാളി അരിഞ്ഞു വെച്ചത് ചേർക്കാം, ഇനി തേങ്ങാപ്പാല് ഒഴിക്കണം..മസാലക്ക് ആവശ്യമായ ഉപ്പിടുക..ഇനി മുട്ട ഇഷ്ടമുള്ള രീതിയിൽ (മുഴുവനായോ നടുവേ കീറിയോ) ചേർക്കാം.. ഇനി തേങ്ങാപ്പാൽ ഒഴിക്കാം.. നന്നായിളക്കി ചെറിയൊരു തിളവരുമ്പോൾ വാങ്ങാവുന്നതാണ്, അവസാനമായി കുറച്ച് ഫ്രഷ് ക്രീമും മല്ലിയിലയും ചേർക്കാം..ഇനി ഇഷ്ടമുള്ള മെയിൻ കോഴ്സ് നൊപ്പം കഴിച്ചോളു…
