തനിക്ക് മുൻപേ അവർ മറ്റൊരു നായികയെ സമീപിച്ചിരുന്നു. തന്റെ ഇഷ്ട സിനിമ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറന്നു രജിഷാ വിജയൻ!!

ആസിഫ് അലി നായകനായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നായികയാണ് രജിഷാ വിജയൻ. ആദ്യമായി അഭിനയിച്ച ചിത്രത്തിൽ നിന്നു തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിസബത്ത് എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് ആരും മറക്കാനിടയില്ല. എബി എന്ന കഥാപാത്രത്തിനെ സ്നേഹിച്ചു എബിയുടെ പിന്നാലെ നടക്കുന്ന പെൺകുട്ടി യായ എലിസബത്ത് ആയി രജീഷ ജീവിക്കുകയായിരുന്നു. കിരൺ ടിവി എന്ന

ചാനലിലെ അവതാരികയായി എത്തി പിന്നീട് സിനിമാ മേഖലയിലേക്ക് ചേക്കേറിയ നടി കൂടിയാണ് രജിഷാ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ജനപ്രിയനായകൻ ദിലീപ് നായകനായി എത്തിയ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ രെജിഷക്ക് കഴിഞ്ഞു.മലയാളികളുടെ ജനപ്രീതി രജീഷ നേടിയെടുത്ത ചിത്രമായിരുന്നു ജൂൺ. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ജൂൺ എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു രജീഷ ചെയ്തിരുന്നത്, രജീഷ യുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന് മികച്ച വാണിജ്യവിജയം സമ്മാനിച്ചത്. തന്റെ

കരിയറിലെ ഏറ്റവും മികച്ച വിജയചിത്രമായ സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് രജീഷവിജയൻ ഇപ്പോൾ “ജൂൺ എന്ന സിനിമ എന്റെ അടുത്ത് വരും മുൻപേ മറ്റൊരു നായികയോട് പറഞ്ഞ സിനിമയായിരുന്നു പക്ഷേ അവർ സ്ക്രിപ്റ്റ് കേൾക്കുകയോ അണിയറപ്രവർത്തകരും ആയി ചർച്ച നടത്തുകയും ചെയ്തിട്ടില്ല ആ സിനിമയിലെ എന്റെ അച്ഛന്റെ വേഷം കിട്ടാൻ വളരെ എളുപ്പമായിരുന്നു ജോജു ചേട്ടൻ തന്നെയായിരുന്നു അഹമ്മദ് കുട്ടിയുടെ മനസ്സിലുണ്ടായിരുന്നത് പക്ഷേ അമ്മ കഥാപാത്രം ആര് ചെയ്യും എന്ന ആശയക്കുഴപ്പം ഉണ്ടായി അതിനായി കുറെ ചർച്ചകൾ നടന്നു ഒരു പുതുമുഖം ആകരുതെന്നും എന്നാൽ ഇപ്പോൾ നിൽക്കുന്ന വളരെ സുന്ദരിയായ നടി ആകരുതെന്നും അവർക്കുണ്ടായിരുന്നു എന്തായാലും എന്റെ അമ്മ കഥാപാത്രമാകാൻ യോജിച്ച ആളിനെ തന്നെ കെട്ടി സത്യം ശിവം സുന്ദരം എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ അശ്വതി മേം ആണ്‌ എന്റെ അമ്മയായി അഭിനയിച്ചത്.

MENU

Leave a Reply

Your email address will not be published. Required fields are marked *