ഇതുവരെയും വിവാഹം കഴിക്കാത്ത പ്രമുഖ നടിമാർ.. അതിനുള്ള കാരണങ്ങൾ ഇതാണ്!!

സിനിമ മേഖലയിലെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും താല്പര്യമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങളും വിവാഹ വാർത്തകളും ഗോസിപ്പുകളും എല്ലാം അറിയാൻ കാതോർത്തു ഇരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ ചില മുൻ നിര നടിമാർ വിവാഹം കഴിയാത്തതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുകയാണ് ഇവിടെ.

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരുടെ പേരുകൾ പറയുമ്പോൾ മുൻ നിരയിലുള്ള നടി ആണ് ശോഭന. ഇപ്പോൾ അഭിനയ രംഗത്ത് സജീവം അല്ലെങ്കിലും മലയാളികൾ ആരും ശോഭനയെ മറക്കില്ല. 51 വയസായ ശോഭന ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഒരു കുഞ്ഞിനെ ശോഭന ദത്തെടുത്തിട്ടുണ്ട്.

സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. 36 വയസ്സായ താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നിരവധി താരങ്ങളോടൊപ്പം ഗോസിപ് കോളങ്ങളിൽ നിറഞ്ഞ നയൻസ് തന്റെ പ്രണയം ഈ അടുത്തിടയ്ക്ക് വെളിപ്പെടുത്തിയിരുന്നു തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ് താരം. ഇപ്പോൾ വിവാഹം ഉണ്ടാകും എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല താരം.

മലയാളത്തിന് ഏറെ പ്രിയപ്പെട്ട നടി ആണ്‌ അനുശ്രീ. 30 വയസ്സായ താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഒരു പ്രണയം ഉണ്ടെന്ന് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ടെങ്കിലും അത് ആരാണെന്നോ ഒന്നും തന്നെ താരം വെളിപ്പെടുത്തിയിട്ടില്ല.

മലയാളത്തിലെ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരി ആയിട്ടുള്ള നായികയാണ് പാർവതി തിരുവോത്. തന്റെ നിലപാടുകളിലൂടെയും  അഭിപ്രായ പ്രകടനങ്ങളിലൂടെയും എല്ലാവരുടെയും ശ്രെദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ഉള്ള തുറന്ന ശബ്ദം ആണ് പാർവതി. 33 വയസായിട്ടും വിവാഹത്തെ കുറിച് താരം ഇതുവരെ എങ്ങും പറഞ്ഞിട്ടില്ല.

ഗ്ലാമർ കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേക്ഷകർ ഏറെ ശ്രെദ്ധിച്ച നടി ആയിരുന്നു ഹണി റോസ് അഭിനയിച്ച ചിത്രങ്ങൾ എല്ലാം വളരെ ബോൾഡ് ആയിട്ടുള്ളതാണ് . കല്യാണം കഴിക്കാൻ ഇനിയും സമയം ഉണ്ട് എന്ന അഭിപ്രായക്കാരി ആണ് ഹണി റോസ്. അതുകൊണ്ട് തന്നെ വിവാഹത്തെകുറിച്ച യാതൊരു സൂചനയും താരം നൽകുന്നില്ല. 29 വയസാണ് താരത്തിന് ഉള്ളത്.

മലയാള നടിമാരിൽ ഏറെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ നടി ആണ് രമ്യ നമ്പീശൻ. ചാനൽ അവതാരകയായി എത്തി പിന്നീട് സിനിമ അഭിനയ രംഗത്ത് ചുവടുറപ്പിച്ച നടി കൂടുതലും അന്യ ഭാഷ ചിത്രങ്ങളിലാണ് അഭിനയിക്കുന്നത് . 35 വയസുള്ള താരം ഇതുവരെ വിവാഹത്തെ കുറിച് എങ്ങും പരാമർശിച്ചിട്ടില്ല.

ലാൽ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം ആയിരുന്നു മീര നന്ദൻ. ഐശ്വര്യമുള്ള മുഖവും മികച്ച അഭിനയവും ഉണ്ടായിട്ടും മലയാള സിനിമ രംഗത്ത് ശോഭിക്കാൻ മീരക്ക് കഴിഞ്ഞിട്ടില്ല. ദുബായിൽ ബിസിനസ്‌ക്കാരിയായും ആർ ജെ യും ഒക്കെ ആയി ജീവിതം അടിച്ചു പൊളിക്കുകയാണ് താരം ഇപ്പോൾ. വിവാഹത്തിന്റെ വാർത്തകൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *