കേരളത്തിലെ തനി നാടൻ കറികൾ ഓരോ പ്രദേശം അനുസരിച്ച് മാറുന്നതായി നിങ്ങൾക്കും അറിവുള്ളത് ആണല്ലോ.. ഓരോ നാടിനും തനതായ ഒരോ രുചി ഉണ്ട്.. പാലക്കാടിന്റെ പ്രത്യേകതയാണ് കുമ്പളങ്ങ കോഴിക്കറി.. കോഴിയുടെ അധിക ചൂടിനെ ചെറുക്കാൻ ആയാണ് കുമ്പളങ്ങ ചേർക്കുന്നത്…
കുമ്പളങ്ങ കോഴിക്കറി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:  750 ഗ്രാം കോഴിയും 750 ഗ്രാം കുമ്പളങ്ങയും ഒരു വലിയ കഷണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി, പച്ചമുളക്, സവാള, ഒരു തക്കാളി, ആവിശ്യത്തിന് മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളകുപൊടി,

കുരുമുളകുപൊടി, ഇനി ഒരു കപ്പ് തേങ്ങാപ്പാലും എടുക്കാം..
ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കാം.. ഇതിലേക്ക് 2 സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റാം.. ഇനി ഒരു വലിയ കഷണം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കാം.. പച്ചമുളക് നടുവേ കീറി ചേർത്താൽ മതി, ഇനി ആവശ്യത്തിനുള്ള  കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.. സവാള നന്നായി വഴന്ന് പച്ചമണം മാറിയതിനുശേഷം, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, മൂന്നു ടേബിൾ സ്പൂൺ മല്ലിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, ഒന്നര  ടേബിൾസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ

ഗരംമസാല, ഒരു ടീസ്പൂൺ പെരുംജീരകപൊടി എന്നിവ ചേർക്കാം.. പൊടികൾ നന്നായി ഇളക്കി മൂപ്പിച്ചെടുക്കാം.. ഇനി കഷണങ്ങളാക്കി വച്ചിരിക്കുന്ന കുമ്പളങ്ങ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം..പിന്നീട് വൃത്തിയാക്കി വെച്ചിരിക്കുന്ന കോഴി കഷ്ണങ്ങൾ ചേർക്കാം.. ആവശ്യമായ വെള്ളം ചേർത്ത് പാകത്തിനുള്ള ഉപ്പിനോടൊപ്പം വേവിക്കാനായി വയ്ക്കാം.. വെള്ളം വളരെ കുറച്ചു ചേർത്താൽ മതി,   കാരണം കുമ്പളയിൽ നിന്നും കോഴിയിൽ നിന്നും വെള്ളം ഊറി വരുന്നതാണ്.. കറി

നന്നായി വെന്ത് ചാറ് കുറുകിവരുമ്പോൾ ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കാം..  തേങ്ങാപ്പാൽ നന്നായി ചൂടായി വരുമ്പോൾ, അടുപ്പിൽ നിന്നും വാങ്ങാവുന്നതാണ്…  ചോറ് അപ്പം പൊറാട്ട എല്ലാത്തിനെയും കൂടെ നല്ല കോമ്പിനേഷനാണ് കോഴി-കുമ്പളങ്ങ കറി..