രുചികരമായ കുഴിമന്തി വീട്ടിൽ ഉണ്ടാക്കാം..

വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന കുഴിമന്തി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: ഒരു കിലോ ചിക്കൻ, 2 കപ്പ് ബസ്മതി അരി, നാല് സവാള, കുറച്ച് തൈര്, അല്പം ഒലിവെണ്ണ, ഒരു തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് നെയ്യ്, കുറച്ച് പച്ചമുളക്, ഇനി കുറച്ച് ഏലക്കയും കുരുമുളകും എടുക്കാം.. അല്പം മന്തി സ്പൈസും വേണം..
രണ്ട് ടീസ്പൂൺ മന്തി സ്പൈസ്, 4 സ്പൂൺ തൈര്, 2 ടീസ്പൂൺ നെയ്യ്, നാല് ടീസ്പൂൺ ഒലിവ് എണ്ണ, ഓരോ ടീസ്പൂൺ വീതം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, എല്ലാം കൂടി നന്നായി മിക്സ് ചെയ്യാം.. ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ പീസ് ചേർക്കാം.. ഈ പീസിലേക്ക് മസാല നന്നായി തേച്ച് പിടിപ്പിക്കാം.. ഇനി ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന തക്കാളി മിക്സിയിൽ അരച്ച് ചേർക്കാം.. ശേഷം 5 പച്ചമുളകും കുറച്ച് ക്യാപ്സിക്കവും ചേർക്കാം.. ഇതിലേക്ക് ആവശ്യമുള്ള വെള്ളമൊഴിച്ച് അൽപ്പം മന്തി സ്പൈസ് കൂടി ചേർക്കാം.. ഇനി ബസ്മതി നന്നായി കഴുകിയശേഷം ചേർത്തുകൊടുക്കാം.. ഇനി ഇത് അടച്ചു വച്ച് വേവിക്കണം.. അരി പകുതി വെന്തതിനുശേഷം മന്തി

തയ്യാറാക്കാനുള്ള ചെമ്പ് എടുക്കാം, ഇതിലേക്ക് ഇറച്ചി നിറയ്ക്കാം.. ഇനി ഇതിലേക്ക്  അരിയും ചേർക്കാണം.. ശേഷം കനൽ ഉള്ള കുഴിയിലേക്ക് ഇറക്കിവെക്കാം, മുകളിലായി അല്പം കനൽ ഇടുന്നത് നല്ലതാണ്.. കോഴിയിറച്ചിയും അരിയും ഒരേസമയം പാകമാകുമ്പോൾ ഇറച്ചിയുടെ രുചി അരിയിലേക്കു പിടിച്ച വരുന്നതാണ്.. മന്തി തയ്യാറാക്കുന്നതിനു മുന്നേ നല്ല കനൽ ഉണ്ടാക്കി വെക്കാൻ ശ്രദ്ധിക്കുക.
എങ്കിൽ ആണ് അടിപൊളി ചിക്കൻ മന്തി തയ്യാറാക്കാൻ സാധിക്കു…

MENU

Leave a Reply

Your email address will not be published. Required fields are marked *