സാധാ ചിക്കൻ ഫ്രൈയിൽ നിന്ന് വ്യത്യസ്തമായി ചിക്കൻ ലോലിപോപ്പ് തയ്യാറാക്കാം…

ചിക്കൻ ലോലിപോപ്പ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: എണ്ണ, തൈര്, കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ഇനി  അല്പം കുരുമുളകുപൊടിയും, സോയാ സോസും ചില്ലി സോസും അജിനോമോട്ടോയും പിന്നെ ഒരുനുള്ള് ഓറഞ്ച് ഫുഡ് കളർ, അൽപം ഉപ്പും ഒരു മുട്ടയും കുറച്ചു റൊട്ടി പൊടിയും  എടുക്കാം.. ലോലിപോപ്പിന് കോൽ ഉള്ളതിനാൽ ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കാൻ കോഴിക്കാൽ ആണ് എടുക്കേണ്ടത്.. ഇത് ഏകദേശം നാലെണ്ണം എടുക്കാം…


ആദ്യം കോഴിക്കാല് വൃത്തിയാക്കി എടുക്കാം.. ഇനി ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾസ്പൂൺ തൈരും, 2 ചെറിയ കഷണം ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി എന്നിവ ചതച്ച് ചേർക്കാം.. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും അര സ്പൂണ് സോയാ സോസും, അര സ്പൂൺ ചില്ലി സോസും, ചേർത്ത് ഇളക്കാം.. ഇനി ഒരു നുള്ള് അജിനോമോട്ടോ ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ശേഷം ഒരുനുള്ള് ഓറഞ്ച്  ഫുഡ് കളർ ചേർക്കാം.. ശേഷം  നന്നായി ഇളക്കി കോഴി കാലിലേക്ക് തേച്ചുപിടിപ്പിക്കുക, കുഴമ്പു

പരുവത്തിൽ ഉണ്ടായിരുന്ന മസാല കൂട്ടിനെ കോഴിക്കാലിനോട് തേച്ചുപിടിപ്പിച്ച ശേഷം രണ്ടു മണിക്കൂർ മാറ്റിവയ്ക്കാം.. ഇനി അടിഭാഗം കട്ടിയുള്ള ഒരു പാത്രം ചൂടാക്കിയതിനുശേഷം മസാല പുരട്ടി വച്ചിരിക്കുന്ന കോഴിക്കാല് ഇതിലിട്ട് വേവിച്ചെടുക്കാം,. ഈ സമയം കൊണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്ത് വെക്കാം.. തൊട്ടടുത്തായി ഒരു കപ്പ് റൊട്ടി പൊടിയും തയ്യാറാക്കി വയ്ക്കണം..വെന്ത് വന്ന കോഴി കാലെടുത്ത് മുട്ടയിൽ

മുക്കിയതിനുശേഷം.. റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എടുക്കാം.. ശേഷം നന്നായി തിളച്ച് വന്ന എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരാം… അങ്ങനെ അടിപൊളി ചിക്കൻ ലോലിപോപ്പ് തയ്യാറാണ്, ഇനി ഗാർനിഷ്  ചെയ്തു വിളമ്പാം…അടിപൊളി ആണ്..നിങ്ങളും ട്രൈ ചെയ്യൂ..

MENU

Leave a Reply

Your email address will not be published. Required fields are marked *