വിവിധോദ്ദേശ ടൂറിസ്റ്റ് ആകർഷണം പിലികുല നിസാർ ഗദ്ദാമ പാർക്ക് കാണാം…

വളരെ മനോഹരമായ പിലികുല നിസാർ ഗദ്ദാമ പാർക്ക് ഒന്ന് കണ്ടാലോ, ഇത് വിവിധോദ്ദേശ ടൂറിസ്റ്റ് ആകർഷണം ആണെന്ന് നേരത്തെ പറഞ്ഞല്ലോ.. ഇങ്ങനെ പറയാൻ കാരണം എന്താണെന്നു ചോദിച്ചാൽ ഇവിടെ തന്നെ ബൊട്ടാണിക്കൽ ഗാർഡനും മൃഗ ശാലയും ഗോൾഫ് കോഴ്‌സ്, ഹെറിറ്റേജ് വില്ലേജ്, ലേക്ക് ഗാർഡൻ, പ്ലാനറ്റേറിയം എന്നിവയെല്ലാം ഉൾപ്പെടുന്നു…
ബാംഗ്ലൂരിലെ എൻഎച്ച് 169 ന് വളരെ അടുത്താണ് നിസാർ ഗദ്ദാമ പാർക്ക്.. വംശനാശഭീഷണി നേരിടുന്ന ചെടികളെ ആണ് കൂടുതലായും ബൊട്ടാണിക്കൽ ഗാർഡനിൽ വളർത്തുന്നത്.. ഗാർഡൻ 35 ഹെക്ടറോളം വിശാലമായി കിടക്കുന്ന ഒന്നാണ്..ഇതിൽ ആര്

പൈതൃക ഗ്രാമത്തിൽ നിന്നുള്ള കാഴ്ച

ഏക്കറോളം സ്ഥലം ഔഷധസസ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.. ഇതിൽ 460 തരം ചെടികൾ ഉൾപ്പെടുന്നു,..
ഇനി മൃഗശാലയെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ ഒരു മൃഗത്തെയും ഒന്നുകൊണ്ടും ബന്ധിപ്പിച്ചിട്ടില്ല..എല്ലാത്തിനും പൂർണ്ണ സ്വാതന്ത്ര്യം ആണ് ഓരോ മൃഗത്തിനും ഈ മൃഗശാലയിൽ ഉള്ളത്.. സഞ്ചാരികളെ മൃഗങ്ങൾ ഉപദ്രവിക്കാതിരിക്കാനായി പ്രകൃതിദത്ത തടസ്സങ്ങൾ നിർമിച്ചിട്ടുണ്ട്.. കുഴികൾ ചെടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.. കടുവയും കരടിയും മാൻ കുട്ടികൾ പലതരത്തിലുള്ള ഉരഗങ്ങൾ പക്ഷികൾ എന്നിവയെല്ലാം ഇവിടെ സംരക്ഷിക്കുന്നുണ്ട്…

പ്ലാനറ്റേറിയം


   അടുത്തതായി ഉള്ളത് ലേക്ക് ഗാർഡൻ ആണ്, അതായത് അതിമനോഹരമായ ഒരു ഒരു തടാകത്തിനു ചുറ്റും അതിലും മനോഹരമായ ഉദ്യാനം.. ഉദ്യാനത്തിൽ മനോഹരമായ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.. ഇവിടെ ഇരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കുകയും തടാകത്തിൽ നീന്തി തുടിക്കുന്ന അരയന്നങ്ങളേയും താറാവുകളേയും കണ്ട് ആസ്വദിക്കുകയും ദൈന്യംദിന മനക്ലേശങ്ങളിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയും ആകാം.. കുട്ടികൾക്ക് കളിക്കാനും അതിവിശാലമായ സൗകര്യമാണ് ഇവിടെ ഉള്ളത്..

ഗാർഡൻ ലേക്ക്


    4000 സ്ക്വയർ മീറ്റർ ഉൾപ്പെടുന്ന സയൻസ് സെൻറർ ആണ് അടുത്ത ആകർഷണം, 2014ൽ ആണ് ഇതിൻറെ പ്രവർത്തനം ആരംഭിച്ചത്.. എല്ലാ ഗ്രഹങ്ങളെ കുറിച്ചും വിശാലമായ അറിവ് ഇവിടെ നിന്ന് ലഭിക്കുന്നതാണ്..
പൈതൃക ഗ്രാമത്തിൽ തുളുനാടൻ സംസ്കാരങ്ങൾ സംരക്ഷിക്കപ്പെടുകയും.. പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നു.. ഇതെല്ലാം വളരെ മനോഹരമായ കാഴ്ചകളാണ് ഒരു ദിവസം കൊണ്ട് കണ്ട് തീരാത്തത്ര കാഴ്ചകൾ എവിടെയുണ്ട് തീർച്ചയായും ഒരു അവസരം കിട്ടുമ്പോൾ ഇവിടെ സന്ദർശിക്കാവുന്നതാണ്…

MENU

Leave a Reply

Your email address will not be published. Required fields are marked *