ഭൂമിക്കടിയിലെ വിസ്മയ ഗുഹ കാണാം, ഇന്ത്യയിലെ ഏറ്റവും വലുതും നീളം കൂടിയതും ആണ് ഈ ഗുഹ…

ഭൂമിക്കടിയിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ യാത്ര ചെയ്യാനാകും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ, എന്നാൽ ധൈര്യമായി വിശ്വസിച്ചോളൂ.. ഇന്ത്യയിൽ തന്നെ ഇത്തരമൊരു യാത്ര ചെയ്യാൻ കഴിയുന്ന ഇടമാണ് ആന്ധ്രപ്രദേശ് ലേ ബേലം ഗുഹകൾ.. നൂറ്റാണ്ടുകൾക്കു മുന്നേ സ്ഥിരമായ ജലസാന്നിധ്യം മൂലം രൂപപ്പെട്ട ഗുഹ പിന്നീട് ബുദ്ധ സന്യാസിമാരുടെ ധ്യാന കേന്ദ്രമായിരുന്നു…  ഇത് സൂചിപ്പിക്കുന്ന ചില അവശിഷ്ടങ്ങൾ ഗുഹയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്…ഇത്  അനന്തപ്പൂരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്..


ഏകദേശം മൂന്ന് കിലോമീറ്ററോളം നീളമുള്ള ഈ ഗുഹയിൽ രണ്ട് കിലോമീറ്റർ മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.. കാരണം ബാക്കിയുള്ള ഭാഗത്തേക്ക് ഓക്സിജൻറെ ക്ഷാമം  നേരിടുന്നതാണ്.. രണ്ടു കിലോമീറ്റർ മാത്രമാണ് സഞ്ചാരയോഗ്യമായ് ഉള്ളത് എങ്കിലും ഇവിടെ തന്നെ കാണാൻ ധാരാളം കാഴ്ചകൾ ഉണ്ട്.. പീലിദ്വാരവും ഭേരിമുഖവും രാമാ സുബ്ബ റെഡ്‌ഡി ഹോൾ, മണ്ഡപം, പാതാള ഗംഗ എന്നിങ്ങനെ പല പോയിൻറ്കളും കാണാം.. പീലി ദ്വാരം എന്ന് പോയിന്റിൽ സ്വന്തമായി ചുണ്ണാമ്പ് ശിലകളിൽ രൂപീകൃതമായ കമാന ആകൃതിയിലുള്ള  സിംഹത്തല കാണാൻ  സാധിക്കും… മണ്ഡപം

എന്നത് അതിവിശാലമായ ഒരു സ്ഥലമാണ് ഇവിടെ കുറെ മൺപുറ്റുകൾ പോലെയുള്ള പാറകൾ   കാണാം.. കോടി ലിംഗ പാറയിൽ ചുണ്ണാമ്പ് കൊണ്ട് തനിയെ സ്വന്തമായി രൂപീകൃതമായ ശിവലിംഗവും കാണാം.. മിനി പാതാള ഗംഗയിൽ ആണെങ്കിലോ തെക്ക് കിഴക്ക് ഭാഗത്തു നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു ചെറിയ നീരൊഴുക്ക് കാണാനാകും.. പിന്നീട് ഇത് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയും, രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു  പുഴയിൽ ചെന്നവസാനിക്കുന്നതായും പറയപ്പെടുന്നു.. പാറക്ക് അടിയിലൂടെ സാഹസികയാത്ര നടത്താൻ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇവിടെ സന്ദർശിക്കാവുന്നതാണ്.. ഒരു

സംഘമായി എത്തുകയും ഇവിടെയുള്ള ഗൈഡ്ന്റെ നേതൃത്വത്തിൽ യാത്ര ചെയ്യാവുന്നതുമാണ്..
കുറെ നടകൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോഴാണ് അതിവിശാലമായ ഗുഹ ഉള്ളത്.. കൂടാതേ മുകളിൽ കുറച്ചകലെയായി ഒരു വലിയ ബുദ്ധപ്രതിമയും കാണാം..  നേരത്തെ ഉണ്ടായിരുന്ന ബുദ്ധ സന്യാസികളുടെ സാന്നിധ്യത്തെ ഉറപ്പുവരുത്തുന്നതാണ് ഈ ബുദ്ധപ്രതിമ.. 40 അടി ഉയരം ഉണ്ട് ഇതിന്.. കൂടാതെ 20 അടി ഉള്ള ഒരു താമരപൂവിൽ ആണ് പ്രതിമ  സ്ഥാപിച്ചിരിക്കുന്നത്..


ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഈ പ്രദേശം ആന്ധ്രപ്രദേശിലെ കോലിമിഗുണ്ടലാ (Kolimigundla) എന്ന പ്രദേശത്ത് ആണുള്ളത്..ബംഗളൂരുവിൽ നിന്ന് ഇങ്ങോട്ടേക്ക്  ഏകദേശം 320 കിലോമീറ്റർ യാത്ര ചെയ്യണം.. ഇവിടെനിന്ന്  അനന്തപുരം എത്തുകയും ശേഷം  ഇവിടെ നിന്ന് നാലു കിലോമീറ്റർ സഞ്ചരിച്ച് ബെലം ഗ്രാമത്തിലും എത്തിച്ചേരാം… വിസ്മയിപ്പിക്കുന്ന  ഭൂഗർഭ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും വരുക…

MENU

Leave a Reply

Your email address will not be published. Required fields are marked *