ഇറച്ചി ഫ്രൈയുടെ അതേ രുചിയിൽ സോയ ചങ്ക്സ് ഫ്രൈ ഉണ്ടാക്കാം…

ഇതിന് ആവശ്യമുള്ള സാധനങ്ങൾ:  സോയ നുറുക്കിയത്, ചുവന്നുള്ളി നുറുക്കിയത്, അര കപ്പ് തേങ്ങ ചിരകിയത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, കറിവേപ്പില, വെളിച്ചെണ്ണ, ഇനി ആവശ്യത്തിന് ഉപ്പും എടുക്കാം..
സോയ 2 ആക്കി മുറിച്ചതിന് ശേഷം  ചൂടുവെള്ളത്തിൽ അൽപം ഉപ്പും ചേർത്ത് മുക്കി വെക്കാം.. അൽപസമയത്തിനുശേഷം ഇതിനെ പിഴിഞ്ഞെടുത്തു  വീണ്ടും ചെറിയ കഷണങ്ങളാക്കാം..

ഇനി ഒരു പാത്രം ചൂടാക്കാം.. ഇതിലേക്ക് ആവശ്യമുള്ള വെളിച്ചെണ്ണ ഒഴിക്കുക.. നന്നായി ചൂടായി വരുമ്പോൾ ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റി എടുക്കാം..ഇനി അര കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യാം.. ഇനി ഒന്നര കപ്പ് ചുവന്നുള്ളി ചേർക്കാം.. ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം.. ശേഷം കഷ്ണങ്ങളാക്കി വെച്ച സോയചങ്ക്സ് ചേർക്കാം.. ഇനി അര ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി  എന്നിവ ചേർത്ത് നന്നായി ചൂടായി വരുമ്പോൾ ആവശ്യമുള്ള വെള്ളവും ചേർത്ത് മൂടിവെച്ച്

വേവിക്കാം..വളരെ കുറച്ച് വെള്ളം ചേർത്താൽ മതി, സോയാ ചങ്ക്സ് വെന്ത്, അധികമുള്ള വെള്ളം വലിഞ്ഞു വരുമ്പോൾ അൽപം കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.. ഇപ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും മൂന്ന് നുള്ള് മസാലപ്പൊടിയും ചേർത്ത് ഇളക്കി നല്ല ബ്രൗൺ കളർ ആകുമ്പോൾ വാങ്ങാവുന്നതാണ്.. അങ്ങനെ രുചികരമായ സോയ ചങ്ക്സ് ഫ്രൈ തയ്യാറാണ് നിങ്ങളും ട്രൈ ചെയ്യൂ…

MENU

Leave a Reply

Your email address will not be published. Required fields are marked *