വെജ് പ്രിയർക്കായി, ഉഗ്രൻ വെജിറ്റബിൾ കട്ലറ്റ് ഉണ്ടാക്കാം…

കട്ലേറ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: റസ്ക് പൊടി, ഉപ്പ്, സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, അല്പം ഇഞ്ചിയും വെളുത്തുള്ളിയും എടുക്കാം..ഇനി ഒരു ക്യാരറ്റ് പിന്നെ 3 മുട്ടയും എടുക്കാം…


ആദ്യം തന്നെ ഉരുളകിഴങ്ങ് വേവിക്കാനായി കുക്കറിൽ വയ്ക്കാം.. നാല് ഉരുളക്കിഴങ്ങുകൾ എടുക്കാം.. കുക്കറിൽ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച്, ആറു വിസിൽ അടുപ്പിച്ച് വേവിച്ചെടുക്കാം.. നന്നായി വെന്തതിനുശേഷം തോലുകളഞ്ഞ് പൊടിച്ച് എടുക്കാം..

ഇതിലേക്ക് ഒരു കാരറ്റും 2 സവാളയും ചെറുതായി അരിഞ്ഞു ചേർക്കാം.. അല്പം ഇഞ്ചിയും കുറച്ച് വെളുത്തുള്ളിയും ചതച്ച് ചേർക്കാം.. ശേഷം ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് നന്നായി ഇളക്കുക.. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ആക്കിയ ശേഷം ചെറിയ ഉരുളകളാക്കി എടുക്കാം.. ഇനി പതിയെ പരത്തി

വെക്കാം..ഇനി മൂന്ന് മുട്ട എടുത്ത് നന്നായി അടിച്ചു വെക്കാം..ശേഷം അടിച്ചു വച്ചിരിക്കുന്ന മുട്ടയിലേക്ക് മുക്കാം..ഇതിനെ റെസ്ക് പൊടിയിലും മുക്കി നന്നായി ചൂട് ആയി വന്ന എണ്ണയിൽ ഇട്ട് വറുത്തെടുക്കാം…അധികം മൊരിഞ്ഞ് പോകുന്നതിന് മുന്നേ എണ്ണയിൽ നിന്ന് കോരാം…അങ്ങനെ അടിപൊളി വെജ് കട്ലറ്റ് തയ്യാർ ആണ്…മുഴുവൻ കട്ലറ്റും വറുത്ത് എടുത്ത് കഴിച്ചോളൂ…

MENU

Leave a Reply

Your email address will not be published. Required fields are marked *