സ്പെഷ്യൽ ഞണ്ട് റോസ്റ്റ് ഉണ്ടാക്കാം..

ഞണ്ട് റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ആവശ്യമുള്ള ഞണ്ടിനെ എടുക്കാം, നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച്‌ വെളുത്തുള്ളി, 2 സവാള, ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, ആവശ്യമുള്ള പച്ചമുളക്, കറിവേപ്പില, കുറച്ച് തക്കാളി, ഇനി പൊടി ഐറ്റംസ് ആയ കാശ്മീരി മുളകുപൊടി, പിന്നെ സാധാരണ മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകം, കുരുമുളക്, ഉലുവ പൊടി, ആവിശ്യത്തിന് വെള്ളം, മല്ലിയില, കുറച്ച് ഉണക്ക മുളക്, കറിവേപ്പില, ഒരു ചെറിയ കഷ്ണം കുടംപുളി വെള്ളത്തിൽ ഇട്ട് എടുക്കാം..ഇനി നമ്മുക്ക് ആരംഭിക്കാം..


ആദ്യം ഞണ്ട് കഴുകിയെടുക്കാം, ശേഷം ഒരു പാൻ ചൂടാക്കി ഇതിലേക്ക് നാല് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കാം…എണ്ണ നന്നായി ചൂടായതിനുശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം.. മുളക് നന്നായി മൂത്തതിനുശേഷം, നീളത്തിൽ കനംകുറച്ച് അരിഞ്ഞ ഇഞ്ചിയും.. കനം കുറച്ച് അരിഞ്ഞ വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.. രണ്ട് ചെറിയ സവാള നീളത്തിൽ അരിഞ്ഞതും ചേർക്കണം, ഇനി 12 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കുറച്ച് പച്ചമുളകും ചേർക്കാം.. ഇതെല്ലാം ചേർത്ത് നന്നായി ഇളക്കി വഴറ്റി എടുക്കാം.. മുളകും സവാളയും എല്ലാം നല്ലതുപോലെ വാടി വഴന്നു കഴിയുമ്പോൾ, പൊടികൾ ചേർക്കാം..

കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, അര ടേബിൾസ്പൂൺ സദാ മുളകുപൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ കുരുമുളക് ചതച്ചതും, കൂടി ചേർത്ത് നന്നായി ഇളക്കുക.. ഇനി കാൽ  ടീസ്പൂൺ ഉലുവാപ്പൊടി കൂടിച്ചേർക്കാം.. ഇനി ഒട്ടും അമാന്തിക്കാതെ നന്നായിളക്കി കൊടുത്തോളൂ… പൊടികളുടെ പച്ചമണം മാറി വരട്ടെ, ഇനി അരിഞ്ഞുവെച്ചിരിക്കുന്ന രണ്ട് തക്കാളി ചേർക്കാം.. ഇനി ആവശ്യത്തിനുള്ള ഉപ്പും കഴുകി വച്ചിരുന്ന ഞണ്ടും പുളി വെള്ളവും ചേർത്ത് ഇളക്കി കൊടുക്കാം.. ഇതിലേക്ക്

ആവശ്യത്തിനുള്ള വെള്ളവും ചേർത്തു മൂടി വെക്കാം..നമ്മുടെ ഞണ്ട് വെന്ത് വരട്ടെ.. നന്നായി വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ അല്പം കുരുമുളക് പൊടിയും അരിഞ്ഞ മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി വാങ്ങാം.. അങ്ങനെ കിടിലൻ ഞണ്ട് റോസ്റ്റ് തയ്യാറാണ്..നിങ്ങളും ഉണ്ടാക്കി നോക്കു..ഉറപ്പായും ഇഷ്ടപ്പെടും…

MENU

Leave a Reply

Your email address will not be published. Required fields are marked *