കിടിലൻ ആവോലി മീൻ, കറി ഉണ്ടാക്കാം..തേങ്ങാ അരച്ച മീൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ആവോലി മീൻ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ആവോലി മീൻ ആവശ്യത്തിന്, മുളകുപൊടി, മല്ലിപ്പൊടി, ഫിഷ് മസാല, അല്പം മഞ്ഞൾപ്പൊടി, തേങ്ങ ചിരകിയത്, കുറച്ച് ചെറിയ ഉള്ളി, കുറച്ച് ഉലുവ, 5-6 വാളം പുളിയും, ഒരു തക്കാളി, ആവശ്യമായ പച്ചമുളക്, മുരിങ്ങാക്കോൽ ഇഷ്ടമാണെങ്കിൽ ഒരെണ്ണം എടുക്കാം.. ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും എടുത്താൽ നമുക്ക് ആരംഭിക്കാം..
മീൻ തൊലികളഞ്ഞ് വൃത്തിയാക്കിയശേഷം കഷണങ്ങളാക്കി വെക്കാം… വാളൻപുളി അല്പം ചൂടുവെള്ളത്തിൽ ഇട്ട് വെക്കാം.. മുരിങ്ങാകോല് ചെറിയ കഷ്ണങ്ങളാക്കി എടുക്കാം.. തക്കാളി

സ്ലൈസ് ആക്കാം.. പച്ചമുളക് നടുവേ കീറി വെക്കണം.. മീൻകറി വയ്ക്കാനായി ഒരു പാനിൽ ഒന്നര സ്പൂൺ മുളകുപൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾ പൊടി, രണ്ട് സ്പൂൺ ഫിഷ് മസാല, പിന്നെ ചെറിയ സ്പൂൺ ഉലുവയും ഇട്ട് വറുക്കാം.. പൊടികൾ എല്ലാം നന്നായി മൂത്ത് വരുമ്പോൾ ചിരകി വച്ചിരിക്കുന്ന ഒരു മുറി   തേങ്ങ ഇട്ട്  ചൂട് ആക്കാം..  ഇനി അഞ്ചാറ് ചെറിയ ഉള്ളി കുറച്ച് കറിവേപ്പിലയും ചേർത്തിളക്കാം.. ഇത് അൽപസമയം ചൂടാറാൻ ആയി മാറ്റിവയ്ക്കാം.. നന്നായി ചൂടാറിയതിനു ശേഷം മാത്രം മിക്സിയിൽ  അരച്ച്‌ എടുക്കാം..ഇതിൽ അല്പം വെള്ളം ചേർക്കാവുന്നതാണ്.. ഇനി നമുക്ക് ഒരു മൺചട്ടി ചൂടാക്കാം, ഇതിലേക്ക് അൽപം

എണ്ണയൊഴിച്ച ശേഷം അര ടീസ്പൂൺ ഉലുവ ഇട്ട് പൊട്ടിക്കാം.. ഇനി അരിഞ്ഞു വച്ചിരിക്കുന്ന ഒരു തക്കാളി ചേർക്കാം, നീളത്തിൽ കീറിയ പച്ചമുളകും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.. നേരത്തെ അരച്ചുവെച്ച തേങ്ങാ കൂട്ട് ഇപ്പോൾ ഇതിലേക്ക് ചേർക്കാവുന്നത് ആണ്.. ഇനി പുളി പിഴിഞ്ഞതും ആവിശ്യത്തിന് ഉപ്പും ചേർത്ത് കറി തിളപ്പിക്കാം.. ഇതിലേക്ക് ഇനി മുരിങ്ങക്കായും ചേർക്കാവുന്നതാണ്…ഇതെല്ലാം നല്ലപോലെ തിളച്ചതിനുശേഷം കഷ്ണങ്ങൾ ആക്കി വെച്ച മീൻ ചേർക്കാം.. ഇനി അടച്ച് വെച്ച് വേവിക്കാം.. മീൻ നന്നായി വെന്തതിനുശേഷം ഉപ്പ്

പാകമാണോ എന്നു ചെക്ക് ചെയ്യാം.. പിന്നീട് രണ്ടു തണ്ട് കറിവേപ്പില വിതറി മൂടി വെക്കാം..കറി നല്ല പോലെ ചൂടാറിയതിനു ശേഷം ഉപയോഗിക്കാവുന്നതാണ്…

MENU

Leave a Reply

Your email address will not be published. Required fields are marked *