കൂടെ അഭിനയിച്ചവരിൽ ഏറ്റവും റൊമാന്റിക് ആയ നായികയെ വെളിപ്പെടുത്തി ദുൽഖർ സൽമാൻ !!

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന മഹാനടന്റെ മകൻ എന്ന ഒരു പദവി ഉപയോഗിച്ച് അല്ലാതെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം നേടാൻ ദുൽഖർ സൽമാന് കഴിഞ്ഞു. ഇന്ന് യുവാക്കളുടെ ഹരമാണ് കുഞ്ഞിക്ക എന്ന ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കാനുള്ള ഭാഗ്യം ദുൽഖറിന് ലഭിച്ചു. പ്രണയവും ആക്ഷനും കോമഡിയും എല്ലാം മികവുറ്റതാക്കാൻ ഈ നടന് ഒരു പ്രത്യേക കഴിവാണ്. അതുമൂലം നിരവധി ആരാധകർ ദുൽഖറിന് ഉണ്ട്. ഇന്നത്തെ പെൺകുട്ടികളുടെ ഇഷ്ട നടൻ കൂടിയാണ് ദുൽഖർ സൽമാൻ. മുൻ നിരയിൽ നിൽക്കുന്ന ഒരു വിധം എല്ലാ നായികമാരൊടൊപ്പം ദുൽഖർ

അഭിനയിച്ചിരുന്നു. പത്തു വർഷം പിന്നിടുന്ന നടന്റെ അഭിനയ ജീവിതത്തിൽ ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അതിൽ വളരെ വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ദുൽഖർ സൽമാൻ ചിത്രമായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖറിന് വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ള ചിത്രംകൂടിയാണിത്. വളരെ ആസ്വദിച്ചു ചെയ്ത ചിത്രം എന്നായിരുന്നു ആ ചിത്രത്തെ പറ്റി ദുൽഖറിന് പറയാനുള്ളത്. 2013 ൽ പുറത്തിറങ്ങിയ സിനിമ സമീർ താഹിർ ആണ് സംവിധാനം ചെയ്തത്. തന്റെ ഇത്രയും നീണ്ട അഭിനയജീവിതത്തിൽ തന്റെ ഒപ്പം അഭിനയിച്ച നായകന്മാരിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക കുറിച്ചും ദുൽഖർ സൽമാൻ മനസ്സുതുറക്കുന്നു. അത് ഇതേ ചിത്രത്തിലെ നായികയായ സുർജബാല ഹിജാം ആണ് അത് .. സുർജ ആണ് ഒപ്പം അഭിനയിച്ചതിൽ ഏറ്റവും റൊമാന്റിക് നായികയായി തനിക്ക് തോന്നിയത് എന്നും പറയാൻ മടിക്കുന്നില്ല ദുൽഖർ. ദുൽഖറിന്റെയും സുർജയുടെയും

പ്രണയങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. ചിത്രം കണ്ടവർക്കെല്ലാം അറിയാം അതിലെ സുർജടെയും ദുൽഖറിന്റെയും കെമിസ്ട്രി. അത് കാണുന്നവർക്ക് വളരെ മനോഹരമായി തോന്നിയിരുന്നു. ഈ താരജോഡി തന്നെയായിരുന്നു ചിത്രം ഏറെ ശ്രദ്ധിക്കപ്പെടാൻ ഉള്ള പ്രധാന കാരണവും. നടി സുർജ മണിപ്പൂരി സിനിമകളിൽ വളരെ പ്രശസ്തയായ നടിയാണ്.. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ദുൽഖറും സുർജയും ഒരുമിച്ചുള്ള സീനുകൾ അത്രയും മനോഹരമാക്കാൻ സാധിച്ചത് സുർജ അത്രയും കഴിവുള്ള അഭിനേത്രി ആയതുകൊണ്ട് ആണെന്നും ദുൽഖർ പറയുന്നു. ബുള്ളറ്റ് എടുത്തുള്ള ദീർഘദൂര യാത്രകളുടെ ട്രെൻഡ് മലയാളികൾക്കിടയിൽ വ്യാപകമായി തുടങ്ങിയത് ഈ ചിത്രം റിലീസ് ആയത് കൂടിയാണ്. വേറിട്ട പ്രമേയം പറഞ്ഞുകൊണ്ടുള്ള റോഡ് അഡ്വഞ്ചർ ഗണത്തിൽപ്പെട്ട ചിത്രമായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. വാണിജ്യപരമായി അത്ര വിജയം കൈവരിച്ച ഇല്ലെങ്കിലും മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു ചിത്രം

കൂടിയാണ് ഇത്. റെക്സ് വിജയൻ ഒരുക്കിയ പാട്ടുകളും സിനിമയുടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഘടകമായിരുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹകണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിച്ചു. സമീർ താഹിർ എന്ന നിർമ്മിച്ച സിനിമ തീയേറ്ററിതിനേക്കാൾ കൂടുതൽ പിന്നീട് ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹാഷിർ മുഹമ്മദ് എഴുതിയ തിരക്കഥ ആയിരുന്നു ചിത്രത്തിന്. ദുൽഖർ, സണ്ണി വെയിൻ, സുർജബാല ഹിജാം ഷോൺ റോമി, നസാഹ, അഭിജ, ഷെയിൻ, നിഗം, ജോയ്മാത്യു, ദൃതി ചാറ്റർജി, വനിതാ കൃഷ്ണചന്ദ്രൻ, അനിഖ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *