കാശ്മീരിന് പ്രത്യേകത അറിയാമല്ലോ..മിക്ക സമയങ്ങളിലും മഞ്ഞിൽ മൂടി കിടക്കുന്നതാണ് കാശ്മീറൂം പരിസര പ്രദേശങ്ങളും.. കാശ്മീർ ഉള്ളത് ഇന്ത്യയുടെ വടക്കേ ദിശയിൽ ആണ്..  തെക്ക് ഭാഗത്തേക്ക് എത്തിയാൽ ഇവിടെ മഞ്ഞുവീഴ്ച ഉണ്ടാകുന്ന ഏക സ്ഥലമാണ് ആന്ധ്രപ്രദേശിൽ ലാബസിംഗി… ശൈത്യകാലത്ത് ഈ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്, മാത്രമല്ല 2012ൽ  പൂജ്യം ഡിഗ്രിയിൽ താഴെയായിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനില… ശൈത്യകാലത്ത്

ഇങ്ങോട്ടേക്ക് ഉള്ള യാത്ര ഒരു നവ ഉന്മേഷം നൽകുന്നതാണ്…
ഊട്ടി കൊടേക്കനാൽ മൈസൂർ എന്നീ സ്ഥിര സന്ദർശന സ്ഥലങ്ങലിലേക്ക് യാത്ര മടുത്തോ.. അൽപ്പംകൂടി അകലേക്ക് ഉള്ള വെക്കേഷൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്.. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഉള്ള ലാബസിംഗി സന്ദർശിക്കാം… ചിണ്ടപ്പല്ലേ കിഴക്കൻ മലനിരകളോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് ലാബസിംഗി… വിശാഖപട്ടണത്ത് നിന്നും 100 കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടേക്ക് ഉള്ളത്.. മറ്റുള്ള ഗ്രാമങ്ങളിലുമായി

താരതമ്യപ്പെടുത്തി നോക്കുമ്പോൾ  ലാബസിംഗി ഒരു വിചിത്രമായ ഗ്രാമമാണ്… ഈ വിചിത്രതയ്ക്ക് കാരണം തന്നെ  ശൈത്യകാലത്തേ പ്രത്യേകതകൾ ആണ്..ഈ സമയത്ത്‌ മഞ്ഞുകണങ്ങൾ കാണാം, ചിലപ്പോൾ മഞ്ഞുവീഴ്ചയും..
പ്രധാന സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ മുകളിൽ ഉള്ള ഹിൽസ്റ്റേഷനാണ്  ലാബസിംഗി.. ഇതിനാൽ തന്നെ ഇവിടം ആന്ധ്രപ്രദേശിലെ കാശ്മീർ എന്നാണ് അറിയപ്പെടുന്നത്.. ദൂരം മാത്രമല്ല കുറച്ച് സാഹസികതയും നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഉള്ളതാണെങ്കിൽ, ഇവിടെ

കൊതപള്ളി വെള്ളചാട്ടം

ട്രക്കിങ് ബൈകിങ് ഹൈക്കിംഗ് കൂടാതെ ക്യാബും എല്ലാം ലഭ്യമാണ് എന്ന; നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യം കൂടി പറയട്ടെ… കൂടാതെ അതിമനോഹരമായ താഴ്വരകളും ഇതിനെ ചുറ്റി വലിയ മലകളും തോട്ടങ്ങളും കാണാം.. ഇവിടെ അടുത്തായി തഞ്ജൻജി റീസർവിയോർ, കോതപള്ളി വെള്ളച്ചാട്ടവും സൂസൻ പൂന്തോട്ടവും എല്ലാം ഒരുക്കിയിരിക്കുന്ന അതിമനോഹര കാഴ്ചകൾ കാണാം…

ചിണ്ടപ്പല്ലേക്ക് അടുത്തുള്ള കനാൽ