
പോർക്ക് വിന്താലു തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരുകിലോ പോർക്ക്, എട്ട് സവാള, കുറച്ച് തക്കാളി, മുളകുപൊടി, മഞ്ഞൾപൊടി, ജീരകം, ഉലുവ, വെളുത്തുള്ളി, കുറച്ചു കറുവ, ഗ്രാമ്പൂ, ഉപ്പ്, ഇഞ്ചി, മല്ലിയില, കുറച്ച് വിനാഗിരിയും ക്യാപ്സിക്കവും എടുക്കാം..
ക്യാപ്സിക്കം ഒരെണ്ണം മതി, അത് ചെറിയ കഷണങ്ങളാക്കി അറിയാം.. ഗ്രാമ്പൂ കറുവാപ്പട്ട എലയ്ക്ക എന്നിവ ചതച്ച് വെക്കാം.. തക്കാളി പൊടിയായി അരിഞ്ഞെടുക്കണം.. ഇതുപോലെ സവാളയും ചെറുതായി കൊത്തിയരിഞ്ഞ് എടുക്കാം…

ആദ്യം തന്നെ പോർക്ക് ആവശ്യത്തിനുള്ള വലിപ്പത്തിൽ കഷണങ്ങളാക്കി കഴുകി എടുക്കാം.. ഇനി ഒരു നുള്ള് ഉലുവ ഒരു ടീസ്പൂൺ കടുക്, അര ടീസ്പൂൺ ജീരകം എന്നിവ വെള്ളത്തിലിട്ട് കുതിർത്ത് എടുക്കാം.. ഇനി ഇതിനെ നന്നായി അരച്ചെടുക്കണം.. ഇറച്ചി വേവിക്കാൻ ആയി കുക്കറിലേക്ക് മാറ്റാം ഇതിനൊപ്പം ഒരു ഏലക്ക, 5 ഗ്രാമ്പൂ, 2 കറുവ, കുറച്ച് മഞ്ഞൾപ്പൊടി, മുക്കാൽ കപ്പ് വിനാഗിരി എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക… രണ്ട് വിസിൽ വരുന്നതു വരെ വേവിച്ചാൽ മതി.. ഇനി ഇത് തണുക്കാനായി മാറ്റി വെക്കാം, ഇറച്ചിയിലെ എല്ലും തൊലിയും മാറ്റിയെടുത്ത്, ചീനച്ചട്ടിയിലിട്ട് വറുക്കാം.. തൊലിയിൽ നിന്ന്

ഊറി വരുന്ന നെയ്യിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക.. ഇനി തക്കാളിയും ചേർത്ത് ഇളക്കി കൊടുക്കണം.. എണ്ണ തെളിഞ്ഞു വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ മുളകുപൊടി ചേർക്കാം… ഇനി പോർക്ക് വേവിച്ച വെള്ളം ഇതിലേക്ക് ഒഴിക്കാവുന്നതാണ്.. ഇറച്ചി വേവിച്ചത് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.. ഇനി അരിഞ്ഞു വെച്ച ക്യാപ്സിക്കവും ചേർത്ത് അൽപസമയം മൂടിവെച്ച് വേവിക്കാം.. നന്നായി കുറുകി വരുമ്പോൾ കുറച്ച് മല്ലിയില വിതറി വാങ്ങാവുന്നതാണ്, അങ്ങനെ അടിപൊളി പോർക്ക് വിന്താലു തയ്യാറാണ്.. നിങ്ങളും ഉണ്ടാക്കി നോക്കൂ..
