കരിമീൻ മപ്പാസ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അര കിലോ കരിമീൻ,  ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി ചതച്ചെടുക്കുക.. സവാള, ചുവന്നുള്ളി, കടുക്, പിന്നെ ആവശ്യത്തിനുള്ള പച്ചമുളക്, അല്പം മല്ലിപൊടി, ഗരം മസാല, രണ്ട് കപ്പ് തേങ്ങാപ്പാൽ, കുറച്ചു വിനാഗിരി.. ആവശ്യത്തിനു വേണ്ട കറിവേപ്പില വെളിച്ചെണ്ണ ഉപ്പ് എന്നിവ എടുക്കാം…
സാധാരണ മീൻ കറി വെക്കുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് തന്നെ ഇവിടെയും ചെയ്യാം.. മീൻ വെട്ടി കഴുകിയെടുക്കാം, ഇനി ഒരു മൺചട്ടി

ചൂടാക്കണം.. ഇതിലേക്ക് ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിക്കണം.. ഇനി അര ടിസ്‌പൂണ് കടുകിട്ടു പൊട്ടിക്കാം.. ശേഷം ചെറുതായി അരിഞ്ഞ ചുവന്നുള്ളി, ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം.. ഇവയെല്ലാം നന്നായി ഇളക്കി എടുക്കുക.. ഇനി ഒന്നര കപ്പ് നീളത്തിൽ അരിഞ്ഞ സവാള ചേർക്കാം.. അല്പം ഉപ്പും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കാം.. ശേഷം എടുത്തു വച്ചിരിക്കുന്ന പച്ചമുളക് നടുവേ കീറി ഇട്ടുകൊടുക്കാം..ഒന്നര ടേബിൾ സ്പൂൺ മല്ലി പൊടിയും ചേർത്തു നന്നായി ഇളക്കി പച്ചമണം മാറ്റിയെടുക്കാം… ഏകദേശം മൂന്നു മിനിറ്റോളം ചൂടായി

കഴിഞ്ഞാൽ തേങ്ങാപ്പാൽ ഒഴിക്കാം.. തേങ്ങാപ്പാൽ നന്നായി ഇളക്കിയശേഷം, ആവശ്യത്തിനുള്ള ഉപ്പും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ചേർക്കാം.. രണ്ടാം പാൽ ആണ് ചേർക്കേണ്ടത്..ഇത് നന്നായി തിളച്ച് വരുമ്പോൾ വൃത്തിയാക്കി വെച്ച കരിമീൻ ചേർക്കാം.. ഇനി പതിയെ ഇളക്കിയശേഷം മൂടിവെച്ച് കരിമീൻ വേവിക്കാം.. നന്നായി തിളച്ച് കൂട്ടുകൾ എല്ലാം മീനിലേക്ക് പിടിച്ചശേഷം അല്പം ഗരം മസാല ചേർക്കാം..ഇത് ഒന്നുകൂടി തിളച്ചുവരുമ്പോൾ വാങ്ങി വയ്ക്കാം.. ഇതിനു മുകളിൽ അൽപം കറിവേപ്പില നിരത്തി കഴിഞ്ഞ് മൂടിവയ്ക്കാം..മപ്പാസ് നന്നായി ചൂടാറിയശേഷം ഉപയോഗിക്കാം.. ചോറിനും അപ്പത്തിനും എല്ലാം കൂടെ കഴിക്കാവുന്ന അടിപൊളി മപ്പാസ് ആണ് കരിമീൻ മപ്പാസ്…