നല്ല മയമുള്ള അപ്പം കിട്ടുന്നില്ല എന്നതാണ് നിങ്ങളുടെ പരാതി എങ്കിൽ ഇന്ന് മുതൽ അപ്പം ഈ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കു.. ഒരു ഗ്ലാസ് പച്ചരി, രണ്ട് ടേബിൾസ്പൂൺ റവ, അല്പം തേങ്ങ ചിരകിയത്, തേങ്ങ വെള്ളം, ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും എടുക്കാം.. അരി വെള്ളത്തിലിട്ട് കുതിർത്തി എടുക്കണം…അരി നന്നായി കുതിരാൻ ആയി എട്ടു മണിക്കൂറെങ്കിലും വെള്ളത്തിൽ ഇടണം.. ഇനി എടുത്തിരിക്കുന്ന രണ്ട് ടേബിൾ സ്പൂണ് റവ വെള്ളത്തിൽ കുറുകി എടുത്ത് തണുക്കാൻ വയ്ക്കാം.. നന്നായി കുതിർന്ന് വന്ന അരി ഒരുമുറി തേങ്ങ ചിരകിയതും റവ കുതിർത്തിയ വെള്ളവും ചേർത്ത് നന്നായി അരയക്കാം…

ഇതിലേക്ക് അര ഗ്ലാസ് തേങ്ങാവെള്ളവും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് വീണ്ടും അരച്ച് എടുക്കാം.. മാവ് അധികം ലൂസ് ആയി പോകാതെ ശ്രദ്ധിക്കുക.. അതിനാൽ അധികം വെള്ളം ചേർക്കേണ്ടതില്ല, ഇനി മാവ് പുളിക്കാനായി ഒരു രാത്രി മുഴുവൻ കൊടുക്കണം.. നന്നായി പുളിച്ചു പൊങ്ങി വന്ന മാവ് രാവിലെ ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് അപ്പച്ചട്ടിയിൽ ചുട്ടെടുക്കാം.. പാലപ്പം ഉണ്ടാക്കാനായി അപ്പച്ചട്ടി നന്നായി ചൂടായി വരുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ചട്ടി വട്ടം ചുറ്റിച്ച ശേഷം അടച്ചുവെച്ച് വേവിക്കാം.. പാലപ്പത്തിൻറെ നടുഭാഗം നന്നായി വെന്തോ

എന്നറിയാൻ ഈർക്കിൽ കൊണ്ടോ ടൂത്ത് പിക് കൊണ്ടോ നടുവിൽ കുത്തി നോക്കാം.. ഈർക്കിലിൽ മാവ് ഒന്നും പറ്റി പിടിക്കുന്നില്ല  എങ്കിൽ അപ്പം പതിയെ ചട്ടിയിൽ നിന്ന് വിടുവിച്ച് എടുക്കാം..മാവ്‌ മുഴുവനും ഇത് പോലെ അപ്പം ചുട്ട് എടുക്കു… അങ്ങനെ രുചികരമായതും, എന്നതേദിലും സോഫ്റ്റായതും ആയ അപ്പം തയ്യാറാണ്.. നിങ്ങളും ട്രൈ ചെയ്യൂ…