
ഗ്രാൻഡ് കാന്യൻ (മലയിടുക്ക്) എന്ന് കേട്ടപ്പോൾ അമേരിക്കയിലെ ദ ഗ്രേറ്റ് കാന്യൻ ആണോ ഓർമ്മ വന്നത്, അതിൽ തെറ്റൊന്നുമില്ല, പക്ഷേ ഇന്ത്യയിലെ ഗ്രാൻഡ് കാന്യനെ കുറിച്ച് അറിയാതെ പോകണ്ട… ഭൂമി സ്വന്തമായി സൃഷ്ടിച്ച വിള്ളലിലൂടെ സമൃദ്ധമായി ജലം ഒഴുകുന്നു, ഇതാണ് കാന്യൻ..ഗ്രെറ്റ് കാന്യൻ അമേരിക്കയിലും ഗ്രാൻഡ് കാന്യൻ/ ഗണ്ടികോട്ട് ഇൻഡ്യയിലും ആണ്..
ഇന്ത്യയിലെ ആന്ധ്രപ്രദേശിൽ കടപ്പ ജില്ലയിലാണ് ഈ സുന്ദരമായ കാഴ്ച ഉള്ളത്, ഇവിടെ എത്തിച്ചേരൽ കുറച്ചു റിസ്ക് ഉള്ള

പരുപാടി ആണെങ്കിലും സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇവിടത്തെ കാഴ്ച വളരെ മനോഹരമാണ്.. ഒരു സാഹസിക യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഉറപ്പായിട്ടും നിങ്ങൾക്ക് ഇവിടെ സന്ദർശിക്കാവുന്നതാണ്.. ചെങ്കുത്തായ കുന്നുകളും, ഉരുളൻ കല്ലുകളും എല്ലാം ചേർന്ന് ഇവിടെ ഉഗ്രൻ സാഹസികത ഒരുക്കിവെച്ചിട്ടുണ്ട്..
ഇനി ഇന്ത്യയിലെ ഗ്രാൻഡ് കാന്യനെ എന്തുകൊണ്ട് അമേരിക്കയുടെ ഗ്രേറ്റ് കാന്യനു മായി താരതമ്യപ്പെടുത്തി എന്ന് ചോദിച്ചാൽ ഒരേയൊരു കാരണമേ ഉള്ളൂ, അത് ഇവിടുത്തെ ഭൂപ്രകൃതി സമാനമാണ് എന്നതുതന്നെ..

ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിൽ എത്തിയാൽ ജമാലമകുടു എന്ന പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ മാത്രമാണ് ഗണ്ടികോട്ടലേക്ക് ഉള്ളത്.. തെലുഗുഭാഷയിൽ ഗണ്ടി എന്നാൽ മലയിടുക്ക് എന്നാണ് അർത്ഥം..
ഏരമല നിരകൾക്ക് ഇടയിൽ ഉള്ള മലയിടുക്ക് ആണ് ഗണ്ടികോട്ട, ഈ മലയിടുക്കിൽ അടുത്തായി തന്നെ ഗണ്ടി ഗ്രാമവും കാണാം.. ഈ മലയിടുക്കിനെ ചുറ്റി ആണ് പെണ്ണാർ നദി ഒഴുകുന്നത്.. ഇവിടെ അടുത്തായി ഗണ്ടികോട്ട ഫോർട്ടും കാണാം, ഇത്ര സുന്ദരമായ കാഴ്ച നമ്മുടെ ഇന്ത്യയിൽ തന്നെ ഉള്ളപ്പോൾ ഒരു കാന്യൻ കാണാൻ വേണ്ടി അമേരിക്ക വരെ പോകേണ്ട കാര്യമുണ്ടോ..

