രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച എന്നൊക്കെ കേൾക്കുമ്പോൾ കുറെ നാശനഷ്ടങ്ങൾ സംഭവിച്ചതായി നാം വിചാരിച്ചേക്കാം.. എങ്കിലും ഭാജ ഗുഹകൾക്ക്  പറയത്തക്ക നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.. ബുദ്ധ സന്യാസികളുടെ  താമസസ്ഥലം ആയിരുന്നു ഭാജ ഗുഹകൾ..  സന്യാസികൾ തങ്ങളുടെ പ്രാർത്ഥനകളും ദൈനംദിന ജീവിതവും ചെലവഴിച്ചിരുന്നത് ഈ ഗുഹകളിൽ ആയിരുന്നു.. ഒന്നിച്ചിരുന്നുള്ള പ്രാർത്ഥനകളും ഒത്തുചേരലും എല്ലാം ഗുഹകളിൽ തന്നെ… പൂനയിൽ ആണ്  ഈ മനോഹരമായ ഗുഹകൾ ഉള്ളത്.. കാജരഡ്

സ്റ്റേഷനിൽ നിന്നും ലോൺവാലാ യിലേക്ക് ട്രെയിൻ കയറുകയും, ഇവിടെ ഇറങ്ങിയശേഷം മാലവി എന്ന ഇടത്തേക്ക്…ഇവിടെ നിന്ന് 15 മിനിറ്റ് മാത്രമാണ്  ഭാജ ഗ്രാമത്തിലേക്ക് ഉള്ളത്..
ഭാജ ഗ്രാമത്തിൽ ആദ്യമായി നമ്മെ വിസ്മയിപ്പിക്കുന്നത് ഭാജ വെള്ളച്ചാട്ടമാണ്, മഴക്കാലത്താണ് നിങ്ങളുടെ സന്ദർശനമെങ്കിൽ വെള്ളച്ചാട്ടത്തിന്റെ സർവ്വ പ്രൗഢിയും കാണാൻ കഴിയും.. വെള്ളചാട്ടത്തിനടുത്തു നിന്നും വളരെ അടുത്താണ് ഭാജ ഗുഹകൾ ഉള്ളത്.. ഇങ്ങോട്ടേക്ക് കയറി കാഴ്ചകൾ ആസ്വദിക്കാൻ ടിക്കറ്റ് എടുക്കണം.., ടിക്കറ്റ് എടുത്ത ശേഷം ഭാജ ഗ്രാമത്തിൽ നിന്ന് 400 അടി മുകളിലുള്ള ഭാജ ഗുകളിൽ എത്താം.. ഗുഹകൾ വളരെ

വിശാലമായി കിടക്കുന്നത് ആണ്… എങ്കിലും ഇവിടുത്തെ ഓരോ മുറികളും വളരെ ഇടുങ്ങിയതാണ്, വളരെ ലളിതമായ ജീവിതം നയിക്കുന്ന ബുദ്ധ സന്യാസികൾക്ക് ഈ മുറികൾ തന്നെ വളരെ ധാരാളമാണല്ലോ.. ആദ്യം കാണുന്ന രണ്ടു മുറികൾ അത്യാവശ്യം ആളുകൾക്ക് ഇരിക്കാനും വിശ്രമിക്കാനും അവസരം നൽകുന്നതാണ്.. ഇനിയുള്ള മൂന്നും നാലും പാറ മുറികളിൽ, പാറ കൊണ്ട് ഉണ്ടാക്കിയ കട്ടിലുകൾ കാണാം.. ഇങ്ങനെ 5 6 മുറികൾ ഓളം താഴെ തന്നെ കാണാൻ സാധിക്കും, ഇനി നടുവിലായി വലിയൊരു

മുകളിലേക്ക് ഉള്ള നടകൾ

പ്രാർത്ഥന ഹാൾ കാണാം.. ഇതിന് മുകളിൽ ഒരു അർത്ഥ വൃത്താകൃതിയിലുള്ള സീലിംഗ് ആണ്  കാണുന്നത്.. ധാരാളം തൂണുകളും, ഇതിൽ നിറയെ വ്യത്യസ്ത അടയാളങ്ങളും കാണാം.. രണ്ടായിരം വർഷങ്ങൾ മുന്നേ ഉണ്ടായിരുന്ന കൊത്തുപണികൾ ഇവിടെ വ്യക്തമായി കാണാം എന്നത് നമ്മെ സന്തോഷിപ്പിക്കും… മുകളിലത്തെ ഭാഗത്ത് 14 സ്തുപങ്ങൾ കാണാം.. ഇവിടെ താമസിച്ചിരുന്ന സന്ന്യാസികളുടെ അവശിഷ്ടങ്ങളാണ് ഇതിൽ സൂക്ഷിച്ചിരിക്കുന്നത്… വളരെ മനോഹരമായ ഈ കാഴ്ചകൾ നമ്മെ വിസ്മയിപ്പിക്കുന്നതാണ്…