മട്ടൻ ചാപ്സ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:  മട്ടന്റെ വാരിയല്ല് ആണ് ഇതിനു വേണ്ടത് ഇത് ഒരു കിലോ വേണം, ഇനി ആവശ്യത്തിനുള്ള എണ്ണ, ഒരു കപ്പ് സവാള, വെളുത്തുള്ളി, രണ്ട് ടേബിൾസ്പൂൺ ഇഞ്ചി പേസ്റ്റ്, കുറച്ച് മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ആവശ്യമുള്ള ഉപ്പും, കുറച്ച് ഗ്രാമ്പൂ, പട്ട, ഏലക്ക, ജീരകം എന്നിവയും വേണം..
ആദ്യം വെളിച്ചെണ്ണ എടുക്കാം അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഓയിലോ എടുക്കാം.. ഒരു ചീനച്ചട്ടി ചൂടാക്കാം… അതിനുശേഷം ഓയിൽ ഒഴിക്കാം,

നന്നായി ചൂടായി വരുമ്പോൾ സവാളയിട്ട് വഴറ്റണം..  ഒരു നുള്ള് ഉപ്പ് കൂടി വിതറി പെട്ടെന്ന് തന്നെ വഴറ്റി എടുക്കാം.. മസാല തയ്യാറാക്കാനായി ഗ്രാമ്പൂ  എട്ടെണ്ണം, ഒരു കഷ്ണം പട്ട, നാല് ഏലക്ക, എന്നിവ ചെറുതായി വറുത്തെടുക്കാം.. ശേഷം മിക്സിയിലിട്ട് പതിയെ പൊടിക്കാം.. വളരെ സോഫ്റ്റ് ആയി പോവരുത് കുറച്ചു തരി ഒക്കെ ഉള്ള രീതിയിൽ വേണം പൊടിക്കാൻ.. ഈ സമയം കൊണ്ട് നമ്മുടെ സവാള നന്നായി മൊരിഞ്ഞു വന്നതാണ്, അപ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചേർക്കാം.. ഇനി  രണ്ട് ടേബിൾസ്പൂൺ ഇഞ്ചി,

പേസ്റ്റ് ചേർക്കാം.. ശേഷം ഒന്നര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിക്കണം.. ഇനി എടുത്തു വൃത്തിയാക്കി വച്ചിരിക്കുന്ന മട്ടൻ ചേർക്കാം.. ഇത് നന്നായി ഇളക്കിയ ശേഷം നേരത്തെ തയ്യാറാക്കിയ മസാല കൂടി ചേർക്കാം..  മട്ടന് ആവശ്യമായ ഉപ്പും ചേർത്ത ശേഷം കുറച്ച് വെള്ളം ചേർത്ത് അടച്ചു വച്ച് വേവിയ്ക്കാം.. വേവിക്കാൻ പ്രഷർകുക്കർ ഉപയോഗിക്കാവുന്നതാണ്.. ഇറച്ചി വെന്തതിനുശേഷം, മറ്റൊരു ചട്ടി ചൂടാക്കാം.. ശേഷം എണ്ണയിൽ അല്പം മസാല ചൂടാക്കാം.. ഇതിലേക്ക് മട്ടൻ ചേർത്ത് നന്നായി ഇളക്കി മസാലയുമായി യോജിപ്പിച്ചശേഷം,

വാങ്ങാവുന്നതാണ്.. മസാല യോടൊപ്പം കിടന്ന് വേകുമ്പോൾ മസാലയുടെ  ഫ്ലേവർ നഷ്ടപ്പെടും, അതുകൊണ്ടാണ് വീണ്ടും മസാല ചേർത്തത്.. അങ്ങനെ കിടിലൻ മട്ടൻ ചോപ്സ് തയ്യാറാണ്.. പൊറോട്ട അപ്പം ഇടിയപ്പം എന്നിവയോടൊപ്പം ഒപ്പം നല്ല കോമ്പിനേഷനാണ്..നിങ്ങളും ട്രൈ ചെയ്യൂ…