നെയ്ച്ചോറ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: രണ്ട് കപ്പ് ബസ്മതി അരി, കുറച്ച് സവാള, 5 ടേബിൾ സ്പൂൺ നെയ്യ്, അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി ഏലക്കായ ഗ്രാമ്പൂ പട്ട പെരുംജീരകം കുരുമുളകുപൊടി രംഭയില ആവശ്യത്തിന് ഉപ്പും എടുക്കണം…
ഇനി നി ആദ്യം തന്നെ ബസ്മതി റൈസ് നന്നായി കഴുകിയശേഷം വെള്ളത്തിൽ ഇട്ട് വെക്കാം.. ഇനി ഒരു പാൻ ചൂടാക്കാം..ശേഷം നെയ്യ് ഒഴിക്കാം.. നന്നായി ചൂടായി വരുമ്പോൾ

കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുകോരുക.. ഇനി നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം, ശേഷം ഇത് നന്നായി വഴറ്റി എടുക്കാം.. സവാളയുടെ പകുതി മാറ്റിയശേഷം, ബാക്കി നന്നായി വറുത്തെടുക്കാം.. ഇനി എടുത്തു വച്ചിരിക്കുന്ന പട്ട ഗ്രാമ്പൂ ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കാം.. നേരത്തെ മാറ്റിവെച്ച സവാളയും ചേർത്ത് ആവശ്യത്തിന് ഉപ്പും, അരി വേവിക്കാൻ ഉള്ള വെള്ളവും

ചേർക്കാം…അരിക്ക് ആവശ്യമുള്ള ഉപ്പാണ് ചേർക്കേണ്ടത്.. ഇത് നന്നായി തിളച്ചുവരുമ്പോൾ വെള്ളത്തിലിട്ടിരുന്ന അരി ചേർക്കാം,ശേഷം അടച്ചുവെച്ച് വേവിക്കാം.. വെള്ളം നന്നായി വറ്റി അരി വെന്ത് കഴിയുമ്പോൾ ഇപ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യ്, വറുത്തുവെച്ച അണ്ടിപ്പരിപ്പ്, സവാള മുന്തിരി എന്നിവ ചേർക്കാം.. ഇനി അരിഞ്ഞുവെച്ച സവാളയും കുറച്ച് കുരുമുളകുപൊടിയും വിതറി വാങ്ങാം.. ശേഷം ഇഷ്ടമുള്ള കറിയ്ക്ക് ഒപ്പം കഴിക്കാം..