ദിനംപ്രതി വ്യത്യസ്തതരം മത്സ്യവിഭവങ്ങൾ കഴിക്കുന്നവരാണ് നമ്മൾ… ഇതിൽ തന്നെ പല പ്രത്യേകതകൾ നമ്മൾ മനസിലാക്കുന്നു, ട്രൈ ചെയ്യാറുമുണ്ട്… ഫിഷ് കറിയിൽ മാത്രമല്ല ഫിഷ് ഫ്രൈയിലും  പല വെറൈറ്റികളും ഉണ്ടല്ലോ, വ്യത്യസ്തങ്ങളായ മസാല കൂട്ടുകളുടെ ഒന്നിച്ച് വരവും, ചിലതിന്റെ ഒഴിവാക്കപ്പെടലുകളും കൊണ്ട് നമ്മുടെ ഫിഷ് ഫ്രൈ വ്യത്യസ്തമായിരിക്കും… ഇതുപോലെ വ്യത്യസ്തമായ ഒരു ഫിഷ് ഫ്രൈ തയ്യാറാക്കാം…
ഫിഷ് ഫ്രൈ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അരക്കിലോ അയല മീൻ( ഇഷ്ടമുള്ള മീൻ എടുക്കാം), രണ്ട് ചെറിയ ഉള്ളി, കുറച്ച് ഇഞ്ചി, ആവശ്യത്തിനു വെളുത്തുള്ളി, അല്പം മഞ്ഞൾപൊടി,

മുളകുപൊടി, കുരുമുളകുപൊടി, രണ്ടു ടേബിൾസ്പൂൺ തേങ്ങ ചിരകിയത് എന്നിവ എടുക്കുക..
ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് ചെറിയ ഉള്ളിയും അഞ്ചാറ് വെളുത്തുള്ളിയും നന്നായി അരച്ചെടുക്കാം…ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, എന്നിവ ചേർക്കാം… മുളകുപൊടിയും കുരുമുളകുപൊടിയും ആവശ്യാനുസരണം അളവ് മാറ്റാവുന്നതാണ്.. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും ചേർത്ത് നന്നായി അരയ്ക്കാം…ഇത്‌ വൃത്തിയാക്കി

വരഞ്ഞു വച്ചിരിക്കുന്ന മീനിൽ തേച്ചു പിടിപ്പിക്കാം…ഇനി അല്പസമയം മസാല മീനിൽ പിടിക്കാനായി ഫ്രിഡ്ജിൽ വെക്കാം, ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടായി വരുമ്പോൾ ഇതിനു മുകളിൽ കറിവേപ്പില നിരത്താം.. ശേഷം മസാല പുരട്ടി വച്ച മീൻ എടുത്ത് കറി വേപ്പിലക്ക് മുകളിൽ നീരത്താം.. രണ്ടുവശവും നന്നായി മൊരിഞ്ഞു വരുമ്പോൾ മീനെ തീയിൽനിന്ന്  മാറ്റാം.. അങ്ങനെ മുഴുവൻ മീനും വറുത്തെടുക്കാം ഇഷ്ടമുള്ള മെയിൻ കോഴ്സ് നോടൊപ്പം കഴിച്ചോളൂ….