ഇന്ത്യയുടെ  പൈതൃകങ്ങൾ കൊണ്ട് നിറഞ്ഞ സിറ്റികളിൽ ഒന്നാണ് തെലങ്കാന.. പുരാതന കാലം മുതൽ ഉള്ള വാറങ്കൽ കോട്ട തെലുങ്കാന സംസ്ഥാനത്തിന് അഭിമാനമാണ്.. ഇത് തന്നെയാണ് തെലങ്കാനയെ പ്രതിനിധീകരിക്കുന്ന എംബളത്തിലും  കാണുന്നത്.. കാകതീയ രാജ ഭരണം ആണ് ഈ പ്രദേശത്തിന് ഏറ്റവും വലിയ പ്രശസ്തി നൽകിയത്… പന്ത്രണ്ടാം നൂറ്റാണ്ടിലാണ് എവിടെ ശിവക്ഷേത്രം സ്ഥാപിച്ചത്, പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ ഗണപതി ദേവ ആണ് ഇഷ്ടിക കല്ലുകൾകൊണ്ട് നിർമ്മിച്ച കോട്ടയെ  പുനരുദ്ധാരണം ചെയ്തത്.. കോട്ടയുടെ നാലുവശത്തും ആയി കാണുന്ന ഗേറ്റുകൾ ഏക

കോട്ടയുടെ സിലിംഗ്

ശിലയിൽ തീർത്തതാണ്…
പിന്നീട് റാണി രുദ്രമാദേവിയും കൊച്ചുമകൻ പ്രതാപ് മുദ്രയുമാണ് കോട്ടയിൽ പരിഷ്കരണം നടത്തിയത്..
ഇവിടെയുള്ള ഓരോ പണി കളിലും കാകതീയ രുടെ മഹനീയമായ കലകളും  പണിക്കാരുടെ മയക്കുന്ന കരവിരുതും പ്രകടമാണ്… രുദ്രമാദേവിയുടെ ചെറുമകൻ പ്രതാപ് രുദ്ര ദേവ ആണ് പിന്നീട് കൊട്ടാരങ്ങളും ഉദ്യാനങ്ങളും ഫൗണ്ടേഷനുകളും  നിർമ്മിച്ച് കോട്ടയെ കൂടുതൽ സുന്ദരമാക്കിയത്… കോട്ടയെ മുഴുവനായും മൂന്നു ഭാഗങ്ങളായി തിരിക്കാം.. ഇതിൽ ഒന്നാമത്തേത് ഒന്നരകിലോമീറ്ററിൽ നിൽക്കുന്ന വലിയ ഗ്രാനൈറ്റ്

കൊണ്ടുണ്ടാക്കിയ ഭാഗമാണ്…  ഇവിടെ നാല് ദിശകളിലേക്കും നാല് ഗേറ്റുകൾ കാണാം… രണ്ടാമത്തേ ഭാഗം മണ്ണ് കൊണ്ട് നിർമിച്ചിരിക്കുന്നു… 2.4 കിലോമീറ്ററാണ് ഇതിൻറെ അളവ്, ഏറ്റവും അവസാനത്തേത് ചെളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്… വലിയ ഗേറ്റുകളിൽ ‘കാകതീയ കലാ തോരണം’ എന്ന് പറയപ്പെടുന്നു….ഏക ശിലയിൽ നിർമ്മിച്ച ഗേറ്റ്കളെ മഹത്വത്തിന്റെ കവാടം എന്ന് കൂടി പറയുന്നു…


പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിവക്ഷേത്രം കാകതിയ സാമ്രാജ്യത്തിന്റെ അടയാളമായി ഇന്നും നിലനിൽക്കുന്നു.. ഇവിടെ മറ്റ് പ്രശസ്തമായ ഒരു പ്രതിമ കാണാം, ഒരു പടയാളി സിംഹത്തിന്റെ മുകളിൽ വാളും പരിചയുമേന്തി നൽകുന്നതാണ് ഈ പ്രതിമ, ഒരു സ്ത്രീ ആണ്  സിംഹത്തിന് മുകളിൽ നിൽക്കുന്നത്, ഇത് ആനയുടെ തുമ്പിക്കൈയിൽ ആണ് എന്നതാണ് മറ്റൊരു പ്രത്യേകത.. ഈ സ്ത്രീ രാജ്ഞി രുദ്രമാദേവി യാണ്,…


  കോട്ടയുടെ ഏറ്റവും മധ്യത്തിലായി ഭൂമിദേവിക്ക് വേണ്ടി ക്ഷേത്രം ഉണ്ട്, ശിവ ഭഗവാൻറെ സ്വയഭുലിംഗേശ്വരാ ക്ഷേത്രവും  തുറന്ന മ്യൂസിയവും ആണ് ഈ കോട്ടയുടെ മറ്റ് പ്രധാന ഘടകങ്ങൾ… ഇവിടെയുള്ള ഭിത്തികളിലും തൂണുകളിലും ധാരാളം ലിഖിതങ്ങൾ കാണാം, ഭരണകാലത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നതാണ് ഇവ.. കോട്ടയുടെ മധ്യഭാഗത്തായി നിരവധി അവശിഷ്ടങ്ങൾ കാണാം,. അലങ്കാര വാതിലുകളും ഭിത്തികളിലും സങ്കീർണ്ണമായ പാറ്റേണുകളും രൂപങ്ങളും എല്ലാം കാണാം.. ഇതെല്ലാം കോട്ടയുടെ വാസ്തുവിദ്യയുടെ പ്രത്യേകതയെ പ്രതിഫലിപ്പിക്കുന്നു…