
പ്രകൃതി തൻറെ എല്ലാ സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നത് മഴക്കാലത്താണല്ലോ.. ഉള്ളിൽ ഉറങ്ങിക്കിടന്ന എല്ലാം മായാജാലത്തേയും അതിശയിപ്പിക്കുന്ന മഴയുടെ കണങ്ങൾ വന്നു തലോടി ഉണർത്തുന്നു.. പ്രകൃതി ലോകത്തെവിടെയും ഒരേ പോലെയാണല്ലോ, ഇതുതന്നെയാണ് പൂനെയിലെ താമിനി നിരകളിലും സംഭവിക്കുന്നത്.. പ്രകൃതിയെ അതിൻറെ പൂർണ ഭംഗിയോടെ ആസ്വദിക്കാൻ തീർച്ചയായും മഴക്കാലത്ത് ഇങ്ങോട്ട് എത്തണമെന്നാണ് ഇവിടത്തുകാർക്കും പറയാനുള്ളത്…
മുംബൈയിൽ നിന്നുള്ള യാത്രക്കാർ ആണെങ്കിൽ നിങ്ങൾക്ക് മുംബൈ-ഗോവ

ഹൈവേ വഴി ഇവിടെ എത്താം.. മഹാരാഷ്ട്ര സംസ്ഥാനത്തെ പൂനെയിൽ കോലാടിന് അടുത്താണ് ദാമിനി വെള്ളച്ചാട്ടം ഉള്ളത്… നൈവ് ഗോണിൽ നിന്നാൽ താമിനി വെള്ളച്ചാട്ടത്തിന്റെ കുറച്ചു ഭാഗങ്ങൾ നമുക്ക് കാണാനാകും.. ഇവിടെ നിന്ന് 8 കിലോമീറ്റർ ഇനിയും യാത്ര ചെയ്താലാണ് വെള്ളച്ചാട്ടത്തിന് അരികിൽ എത്താൻ സാധിക്കുക.. പ്ലസ് വാലി വ്യൂ പോയിൻറ് ലാണ് വണ്ടി നിർത്തേണ്ടത്, കുത്തനെയുള്ള മലയുടെ ഏറ്റവും മുകളിൽ നിന്ന് താഴേക്ക് കുത്തി ചാടുന്ന വെള്ളച്ചാട്ടം, മഴക്കാലത്താണ് ഇത്രയും ശക്തിയായി താമിനി താണ്ഡവമാടുന്നത്… മുകളിൽ നിന്ന് വീഴുന്ന വെള്ളം റോഡിൻറെ സൈഡിൽ ഉള്ള

തോടിലൂടെ ഒഴുകി മറ്റൊരു ജലാശയത്തിൽ ചെന്ന് വീഴുന്നു…
ഇത് ഒരു പർവ്വത പാതയാണ് മുൾഷിക്കും താമിനിക്കും ഇടയിൽ ഉള്ള പാത… താമിനി വെള്ളച്ചാട്ടത്തിന് അടുത്തായാണ് മുൾഷി ഡാം ഉള്ളത്… പച്ച പതുപതുത്ത പരവതാനി പോലെ സസ്യജാലങ്ങൾ, കുതിച്ചുയരുന്ന അരുവികളും, ചാര നിറത്തിൽ കുനിഞ്ഞ് മലയോട് ചേർന്നുവരുന്ന മേഘങ്ങൾ, വലിയ ഭിത്തികൾ പോലെ തോന്നിക്കുന്ന മലനിരകൾ.. ഇതെല്ലാമാണ് താമിനിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന മാറ്റ് ഘടകങ്ങൾ… റോഡിന് ഒരു വശം ഉയരത്തിൽനിന്ന് കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം മറ്റൊരു വശത്തായി കുത്തനെയുള്ള ഇറക്കം.. ഇതുവഴി സാഹസികത ഇഷ്ടപ്പെട്ട് എത്തുന്നവർ യാത്ര

ചെയ്യാറുണ്ട്… കുത്തനെയുള്ള ഇറക്കവും കയറ്റവും മഴക്കാലത്ത് അല്പം ഭീതി ജനകം ആണെങ്കിലും സാഹസികർക്ക് ഇതൊക്കെയല്ലേ ആവശ്യം.. ഇടതൂർന്ന കാടുകൾക്കിടയിൽ വഞ്ജയ് ദേവതയുടെ ക്ഷേത്രമുണ്ട്..
റോഡ് സൈഡിൽ നിന്ന് തന്നെ വെള്ളച്ചാട്ടത്തിൽ കുളിയും കഴിഞ്ഞ് വീണ്ടും യാത്ര തുടരാം… വളരെ മുകളിൽ നിന്ന് വീഴുന്ന വെള്ളത്തിന് പ്രതീക്ഷിക്കുന്നതിനേക്കാൾ ഏറെ തണുപ്പുണ്ട്… അടുത്ത ആയുള്ള കോലാട് എന്ന പ്രദേശത്തെ കുണ്ഡലിക പുഴയിൽ വെള്ളത്തിലൂടെയുള്ള യാത്രകളും ലഭ്യമാണ്…
