ഭാവനയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!! പുതിയ ലുക്കിൽ കൂടുതൽ സുന്ദരിയായി ഭാവന!!

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ഭാവന. ചിത്രത്തിൽ ജിഷ്ണുവിനെ നായികയായിട്ടായിരുന്നു ഭാവന എത്തിയത്. സാധാരണ നടിമാരെല്ലാം വളരെ സുന്ദരിയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഭാവന അതിൽ നിന്ന് വ്യത്യസ്തമായി തന്റെ മുഖത്ത് സൗന്ദര്യം കുറയാൻ വേണ്ടി ഉള്ള മേക്കപ്പ് ചെയ്തിട്ട് ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ ഭാവന തന്നെയാണ് അഭിനയിച്ചതെന്ന് ആദ്യം ആർക്കും മനസ്സിലായിരുന്നില്ല. പിന്നീട് ഭാവന എന്ന നടി ക്രോണിക് ബാച്ചിലർ എന്ന സിദ്ദിഖ് ലാൽ ചിത്രത്തിൽ മുകേഷിന്റെ നായികയായി എത്തി. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നാൽ താരത്തിനെ ജീവിതത്തിലെ സൂപ്പർഹിറ്റ് ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ

ജനപ്രിയനായകൻ നായകനായെത്തിയ സി ഐ ഡി മൂസ എന്ന ചിത്രം. താരത്തിന് ആളുകൾ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത് ഈ ചിത്രത്തിൽ കൂടിയാണ്. മോഹൻലാൽ മമ്മൂട്ടി പൃഥ്വിരാജ് ജയറാം എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായും താരം അഭിനയിച്ചു. തമിഴിൽ പിന്നീട് താരം ചുവട് എടുത്തു വെച്ചു. തമിഴിലും താരത്തിന് നല്ല സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ജയം രവി അജിത്ത് മാധവൻ എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായും താരം തമിഴിലും അഭിനയിച്ചു. തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും താര നായികയായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസറായ നവീനും ആയി താരം പ്രണയത്തിലാകുന്നതും. അന്യഭാഷകളിൽ ചേക്കേറിയ അതിനുശേഷം ഭാവന മലയാളത്തിൽ അഭിനയിക്കുന്നത് വളരെ കുറവായിരുന്നു. ഇപ്പോൾ താരം കന്നടയിൽ ഒരു ചിത്രം അഭിനയിച്ചിട്ടുണ്ട് ആ ചിത്രം

റിലീസിനായി ഒരുങ്ങുകയാണ്. താരമിപ്പോൾ ഭർത്താവിന്റെ ഒപ്പം ബാംഗ്ലൂരിൽ ആണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട് ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് പഴയതിലും കൂടുതൽ സുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൗന്ദര്യം വർധിക്കാൻ എന്താണ് ഉപയോഗിക്കുക എന്ന് ചോദിക്കുന്ന ആരാധകരും ഉണ്ട് എന്നാൽ ഇതിനെല്ലാം വളരെ പോസിറ്റീവ് ആയാണ് ഭാവന എടുക്കുന്നത്

Leave a comment

Your email address will not be published.