എഗ്ഗ് റോസ്റ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ: അഞ്ചു മുട്ട, 4 സവാള, എരിവിന് ആവശ്യമുള്ള പച്ചമുളക്, കുറച്ചു വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, അല്പം ഉപ്പ്, രണ്ട് തക്കാളി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, അല്പം ഗരം മസാലയും, ആവശ്യത്തിനുള്ള എണ്ണയും കറിവേപ്പില മല്ലിയില എന്നിവയും അൽപ്പം വെള്ളവും എടുക്കാം…
ആദ്യം മുട്ട  പുഴുങ്ങി എടുക്കണം.. മുട്ട പുഴുങ്ങുമ്പോൾ ഒരു നുള്ള് ഉപ്പ് ചേർത്താൽ മുട്ടയുടെ തോട് പൊട്ടിപ്പോകാതെ ഇരിക്കും…വേവിച്ച മുട്ടയുടെ തോല് മാറ്റി

വെക്കാം..ഇനി പച്ചമുളക് നടുവേ കീറി എടുക്കണം.. സവാള  അല്പം കനത്തിൽ അരിഞ്ഞ് എടുക്കാം.. തക്കാളിയും മുറിച്ച് വെക്കാം, ഇനി ഒരു പാൻ ചൂടാക്കി ഇതിലേക്ക് ആവശ്യമുള്ള വെളിച്ചെണ്ണ ഒഴിക്കാം.. നന്നായി ചൂടായി വരുമ്പോൾ  അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക, ഇനി തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി ഇളക്കുക.. സവാള പകുതി വാടി വരുമ്പോൾ പച്ചമുളക് ചേർക്കാം.. ഇപ്പോൾ ചേർത്തത് എല്ലാം നന്നായി മൂത്ത് വരുന്നതുവരെ ഇളക്കി കൊടുക്കുക…ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ

മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, എന്നീ പൊടികൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക..പൊടികൾ ചേർക്കുമ്പോൾ തീ കുറച്ച് വെക്കണം ഇല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞ് പോകാൻ സാധ്യതയുണ്ട്…പൊടികൾ എല്ലാം നന്നായി മൂത്തതിനുശേഷം കാൽകപ്പ് വെള്ളം ഒഴിക്കാം..വെള്ളം നന്നായി തിളച്ച് എണ്ണ തെളിഞ്ഞു വരുന്ന സമയത്ത് വേവിച്ചുവെച്ച മുട്ട പകുതി മുറിച്ച് ചേർക്കാം.. മുഴുവനെ ഇടുന്നതും കുഴപ്പമില്ല, മസാല മുട്ടയിൽ പിടിക്കണമെങ്കിൽ നടുവേ കീറുകയോ മുട്ടയിൽ വരഞ്ഞു

കൊടുക്കുകയോ ചെയ്യാം.. മുട്ടയുടെ എണ്ണം അനുസരിച്ച് ബാക്കിയുള്ളവയുടെ എല്ലാം അളവുകൾ വ്യത്യാസപ്പെടും..അങ്ങനെ മുട്ട റോസ്റ്റ് തയ്യാറാണ്.. ഒരു നുള്ള് ഗരം മസാലയും മല്ലിയിലയും വിതറി ഉപയോഗിക്കാം.. ഈ രീതിയിൽ നിങ്ങളും മുട്ട റോസ്റ്റ് തയ്യാറാക്കി നോക്കൂ..