
നിരവധി ഹിറ്റ് സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഏതാണ്ട് 20 വർഷത്തോളമായി നിറഞ്ഞു നിൽക്കുന്ന തൃഷ കൃഷ്ണൻ തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഏവരുടെയും മനസ്സ് കീഴടക്കുന്ന അഭിനേത്രി ആണ് തൃഷ. 1999 ലെ മിസ് ചെന്നൈ കോണ്ടെസ്റ്റിലെ വിന്നർ ആയിരുന്ന തൃഷ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. “ജോഡി” എന്ന തമിഴ് സിനിമയിൽ ചെറിയ റോളിൽ പ്രത്യക്ഷപ്പെട്ടു
സിനിമ അഭിനയ ജീവിതം തുടങ്ങിയ തൃഷ തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും നായികയായി അഭിനയിച്ചു. “ഹേയ് ജൂഡ്” എന്ന മലയാളചിത്രത്തിലും ശ്രദ്ധ നേടിയിരുന്നു. പ്രായം നാൽപ്പതുകളോടടുക്കുമ്പോഴും തൃഷ ഇത് വരെയും വിവാഹിതയായിട്ടില്ല. മലയാള സിനിമ പ്രേമികൾക്കും തൃഷ സുപരിചിതയാണ്. നിവിൻ പോളി നായകനായി എത്തിയ ശ്യം പ്രസാദ് സംവിധാനം ചെയ്ത “ഹേയ് ജൂഡ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലുമെത്തി. രണ്ടുപതിറ്റാണ്ട് കാലത്തിനപ്പുറം ഇപ്പോഴും തമിഴ് സിനിമാലോകത്ത് തന്റെ സ്റ്റാർഡം നിർത്തുന്ന നായിക കൂടിയാണ് തൃഷ.
ഇപ്പോൾ താരത്തെ തേടി ഒരു സന്തോഷം എത്തിയിരിക്കുകയാണ്. ദുബായ് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ തമിഴ് താരമായി മാറിയിരിക്കുകയാണ് തൃഷ തന്നെയാണ് തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് മലയാളത്തിൽ നിരവധി താരങ്ങൾക്ക് ലഭിച്ച ഈ ഗോൾഡൻ വിസ തമിഴിൽ ആദ്യമായി ലഭിക്കുന്ന താരം കൂടിയാണ് തൃഷ