
എലിഫൻറ് വ്യൂ പോയിൻറ് എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് വന്നത്.. ഒരാനയുടെ മുഖമാണോ? അതുതന്നെ!! പൂനയിലെ വ്യൂ പോയിന്റിലും ഇതുതന്നെയാണ് കാഴ്ച.. ആനയുടെ തുമ്പിക്കൈയും തലയും ഈ ന്യൂ പോയിൻറ് നിന്ന് കാണാം.. ആനയുടെ ചെവിയും തുമ്പിക്കൈയും എല്ലാം വ്യക്തമായി

തന്നെ മനസ്സിലാക്കാൻ സാധിക്കും.. ഈ പ്രദേശം 1.37 കിലോമീറ്റർ സമുദ്രനിരപ്പിന് മുകളിലാണ് ഉള്ളത്, ഒത്തിരി കാഴ്ചകൾ കാണാൻ ഉള്ള മഹാബലിശ്വറിനു അടുത്തായാണ് എലിഫൻറ് വ്യൂ പോയിൻറ് ഉള്ളത്.. ഇതൊരു ചെറിയ ടൗൺ ആണ്,

മഹാരാഷ്ട്ര സംസ്ഥാന ത്തിൻറെ സത്താറ ജില്ലയിൽ ആണ് ഈ പോയിന്റ് ഉള്ളത്.. ആനയുടെ തല മാത്രമല്ല മറ്റ് സുന്ദര കാലാവസ്ഥ കൂടി ഈ പ്രദേശം നമുക്ക് സമ്മാനിക്കും.. തണുത്ത കാലാവസ്ഥയും അതിമനോഹരമായ കാറ്റും, വ്യൂ പോയിന്റിന് താഴെയുള്ള അതി വിശാലമായ കാടും എല്ലാം മനോഹരമായ അനുഭവങ്ങൾ

നൽകുന്നതാണ്…
ഈ വ്യൂ പോയിന്റിൽ നിന്നാൽ മനോഹരമായ കൃഷ്ണ നദി ഒഴുകുന്നത് കാണാം.. പലരും ഇവിടെ സന്ദർശിക്കുന്നത് ഈ നദിയെ ഉയരങ്ങളിൽ നിന്ന് കാണാനാണ്, നദി കാണാൻ വരുന്നവരുടെ എണ്ണം മൂലം ഇതൊരു

തീർത്ഥാടന കേന്ദ്രവുമായി പറയപ്പെടുന്നു.. ബ്രിട്ടീഷ് കോളനി ഭരണകാലത്താണ് ഈ മല പ്രദേശങ്ങളിൽ വികസനം നടത്തി എടുത്തത്.. പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിൽ ആണ് കൃത്യമായി ഇവിടം ഉള്ളത്.. നല്ല ഉയരത്തിൽ നിന്നുള്ള ഈ പ്രദേശത്തുനിന്ന് സൂര്യാസ്തമയയോ, സൂര്യ ഉദയമോ എല്ലാം കാണാൻ വളരെ മനോഹരമാണ്.. പൂനെയിൽ നിന്ന് 122 കിലോമീറ്ററും മുംബൈയിൽ നിന്ന് 285 കിലോമീറ്ററുമാണ് മനോഹര പ്രദേശത്തേക്ക് ഉള്ളത്..നിങ്ങളും ഉറപ്പായും പോവു..
