മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് മുക്ത. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ഏറെ പ്രശസ്തയാണ്. ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു മുക്ത. അതിനുമുൻപ് ബാലതാരമായി നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ചെയ്തിട്ടില്ല എങ്കിലും തമിഴിൽ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വിശാലിനെ ഒപ്പം അഭിനയിച്ച താമരഭരണി എന്ന ചിത്രം തമിഴ് സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. ഇതിനിടയ്ക്ക് നിരവധി വിവാദങ്ങളും വിമർശനങ്ങളും താരം ഏറ്റുവാങ്ങേണ്ടിവന്നു എന്നാൽ പിന്നീട ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമി യുമായ മുക്തയുടെ വിവാഹം ഉറപ്പിക്കുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനുശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കു കയായിരുന്നു താരത്തിന് സ്വന്തമായി ഒരു ബ്യൂട്ടിപാർലർ ഉണ്ട്.

ഇരുവർക്കും 2016 ഒരു മകൾ ജനിച്ചു. കണ്മണി എന്നാണ് എല്ലാവരും മകളെ വിളിക്കാറുള്ളത്. റിമി ടോമി ആക്ടീവായ യൂട്യൂബ് ചാനലിൽ കൺമണിയുടെ വീഡിയോസ് നിരവധിയുണ്ട്. മുക്തയും റിമി ടോമിയും ഒരുമിച്ച് വീഡിയോസുകൾ ചെയ്യാറുണ്ട് ഇതിലും മകളായ കണ്മണി ആണ് എപ്പോഴും ഹൈലൈറ്റ്. കൺമണി കുട്ടിയുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് മുക്ത.

ഇരുവരും ഈ അടുത്ത ഇടയ്ക്കാണ് പുതിയൊരു ഫ്ലാറ്റിലേക്ക് താമസം മാറിയത്. റിമി ടോമിയുടെ യൂട്യൂബ് ചാനലിൽ മുക്തയുടെയും റിങ്കു ടോമിയുടെയും  പുതിയ വീടിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഉണ്ടായിരുന്നു. ഇപ്പോളിതാ മുക്ത യുടെ കണ്മണിയുടെ അഞ്ചാം പിറന്നാൾ ആണ ഇന്ന്. റിമിടോമി ആണ് കണ്മണിക്ക് ബർത്ത് ഡേ വിഷ് ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. റിങ്കു ടോമിയും മുക്തയും മക്കളുമടങ്ങുന്ന ചിത്രം ആണ് അത്. ചിത്രത്തിൽ മൂന്നുപേരും വളരെ മനോ ഹരമായി നിൽക്കുന്നു.

നിരവധി താരങ്ങളും ആരാധകരും ആണ് കണ്മണിക്ക് ബര്ത്ഡേ വിഷ് ചെയ്തുകൊണ്ട് രംഗത്തെത്തുന്നത്. എന്തായാലും കൺമണി കുട്ടിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾക്കായി കാത്തിരി ക്കുകയാണ് ആരാധകർ. മുക്ത ഇപ്പോൾ ഒരു തമിഴ് സീരിയൽ ആണ് അഭിനയിച്ചു കൊണ്ടി രിക്കുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നിരുന്ന താരത്തിന് പുതിയ വരവ് ആരാധകർ ഇത് കയ്യിൽ നീട്ടിയാണ് സ്വീകരിച്ചത്. സിനിമ അഭിനയത്തിൽ സജീവമല്ലെങ്കിലും താരത്തിലെ വിശേഷങ്ങൾ എല്ലാം താരം തന്നെ ആരാധകരുമായി എപ്പോഴും പങ്കു വയ്ക്കാറുണ്ട് ആയിരുന്നു. താരത്തിനും ഒരു കുക്കിംഗ് യൂട്യൂബ് ചാനൽ ഉണ്ട്. കുക്കിംഗ് പല റെസി പ്പീസ് താരം അതിൽ  ഇടാറുണ്ട്.