
കേരളത്തിൻറെ തനതായ ഒരു നാലുമണി പലഹാരം ആണ് പരിപ്പുവട.. വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ കാർന്നോന്മാർ ഗ്രാമത്തിലെ തട്ടുകടകളിലും ചായകടകളിലും പോയിരുന്നു കട്ടനോടൊപ്പം പരിപ്പുവടയും കഴിക്കാറുണ്ട്.. പറഞ്ഞ് വന്നത് വ്യത്യസ്തതരം ഗൃഹാതുരത അനുഭവവേദ്യമാകുന്ന പലഹാരം കൂടി ആണല്ലോ പരിപ്പുവട, അപ്പോൾ പരിപ്പുവട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..

പരിപ്പുവട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: 2 കപ്പ് തുവരപ്പരിപ്പ്, കാൽക്കപ്പ് ചെറിയ ഉള്ളി, ആവശ്യത്തിന് പച്ചമുളക്, ഇഞ്ചി, അല്പം ഉപ്പ്, കറിവേപ്പില, വറുക്കാൻ ആവശ്യമായ എണ്ണ,…
ആദ്യം തന്നെ രണ്ട് കപ്പ് പരിപ്പ് നന്നായി കഴുകിയശേഷം വെള്ളത്തിൽ ഇടാം . നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് എടുക്കണം, എന്നിട്ട് ഇത് മിക്സിയിൽ ചതച്ച് എടുക്കാം..പരിപ്പ് ചതക്കുന്നതിന് മുന്നേ ഇഞ്ചി ചതച്ച് വെക്കാം..ഇനി പരിപ്പ് ചതച്ച് അതിലേക്ക് പച്ചമുളക് അറിഞ്ഞത്, ഇഞ്ചി ചതച്ചത് കൂടാതെ ചെറുതായി അരിഞ്ഞ കറി വേപ്പില എന്നിവ

ചേർക്കാം..ഇതെല്ലാം നന്നായി മിക്സ് ആക്കാം.. ഈ സമയം കൊണ്ട് എണ്ണ തിളക്കാൻ വെക്കാം..പരിപ്പ് വട യുടെ മാവ് വേണ്ട അളവിൽ ഉരുട്ടി എടുക്കാം.. ഇനി പതിയെ കൈവെള്ളയിൽ വെച്ച് അമർത്തി നല്ല ഷെയ്പ്പിൽ ആക്കിയ ശേഷം എണ്ണയിൽ ഇട്ട് വരുക്കാം..നന്നായി മോറിഞ്ഞ് ഗോൾഡൻ ബ്രൗൻ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം.. ഇപ്പോൾ കിടിലൻ പരിപ്പുവട തയ്യാറായി കഴിഞ്ഞു..മുഴുവൻ മാവും ഇത് പോലെ തയ്യാറാക്കി എടുക്കാം..ഇനി ചൂടോടെ കഴിച്ചോളൂ..
