ബട്ടർ കേക്ക് ഉണ്ടാക്കാനായി ആവശ്യമുള്ള സാധനങ്ങൾ: ഒന്നര കപ്പ് മൈദ, ഒരു കപ്പ് പഞ്ചസാര പൊടിച്ചത്, മൂന്ന് മുട്ട, എന്നിവ എടുക്കാം.. ഇനി വേണ്ടത് ബട്ടർ ആണ്, ഉപ്പില്ലാത്ത ബട്ടർ 200 ഗ്രാം, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, 4 ടേബിൾസ്പൂൺ പാൽ, ഇനി അൽപ്പം ഉപ്പും എടുക്കാം.. ഒരു ടീ സ്പൂൺ

ബേക്കിംഗ് പൗഡർ, ഒന്നര കപ്പ് മൈദ അല്പം ഉപ്പും ചേർത്ത് അരിച്ച് വെക്കാം.. രണ്ടുമൂന്നു തവണ അരിക്കുക..ഇനി ഒരു ബൗളിലേക്ക് ഒരു കപ്പ് ബട്ടർ ഇട്ടശേഷം നന്നായി ബീറ്റ് ചെയ്യാം.. അധികനേരം ബീറ്റ് ചെയ്താൽ കൂടുതൽ സോഫ്റ്റായി വരുന്നതാണ്.. ഇനി ഇതിലേക്ക്

പൊടിച്ച ഒരു കപ്പ് പഞ്ചസാരയും ചേർത്ത് വീണ്ടും ബീറ്റ് ചെയ്‌യാം.. നേരത്തെ അരിച്ച മൈദ കൂട്ട് ഇതിലേക്ക് ഇടാം.. മൈദ കുറേശ്ശെയായി ചേർത്ത് വേണം ബട്ടറും ആയി മിക്‌സ് ചെയ്യാൻ.. ഇതിലേക്ക് അൽപം പാലും ചേർത്തു കൊടുക്കാം, ഏകദേശം നാല് ടേബിൾ സ്പൂൺ പാലാണ് ചേർക്കേണ്ടത്…ഇത് രണ്ട് തവണയായി ഒഴിച്ചു കൊടുക്കാം.. ഇതുവരെ ചേർത്ത എല്ലാ കൂട്ടും പാലുമായി നന്നായി മിക്സ് ചെയ്ത് നല്ല സ്മൂത്ത് ആയിട്ടുള്ള ബാറ്റർ തയ്യാറാക്കാം.. ബാറ്റർ അൽപ്പം മുകളിൽ നിന്ന് താഴത്തേക്ക് ഒഴിച്ചു നോക്കാം… ഒരു ഷിറ്റ്

കനത്തിൽ ഒഴുകി വരുന്നുണ്ടെങ്കിൽ കറക്റ്റ് പാകമാണെന്ന് മനസ്സിലാക്കാം.. ഇല്ലെങ്കിൽ അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാം,..ഇനി 180 ഡിഗ്രിയിൽ 10 മിനിറ്റ് ഓവൻ പ്രീ ഹീറ്റ് ചെയ്യാം.. നെയ്യ് പുരട്ടിയോ ബട്ടർ പേപ്പർ വെച്ചോ സെറ്റ് ചെയ്ത കേക്ക് ടിന്നിലേക്ക് ബാറ്റർ ഒഴിക്കാം.. ശേഷം ഓവനിൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്യാം, അങ്ങനെ വളരെ രുചികരമായ സോഫ്റ്റ് ബട്ടർ കേക്ക് തയ്യാറാണ്..നിങ്ങളും ഉണ്ടാകുമല്ലോ..