ബീറ്റ്റൂട്ട് ഇഡലി ഉണ്ടാക്കാനായി 2 കപ്പ് പച്ചരി, ഒരു കപ്പ് ഉഴുന്ന്, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം, ചെറിയ ഒരു ബീറ്റ്റൂട്ട്, കുറച്ച് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ മതിയാവും..
പച്ചരി നന്നായി കഴുകിയശേഷം വെള്ളത്തിൽ കുതിർക്കുക, ഇതുപോലെ ഉഴുന്നും കുതിർത്തി എടുക്കാം.. നന്നായി കുതിർന്ന അരി, ഉഴുന്ന് എന്നിവ മിക്സിയിൽ അരയ്ക്കാം.. അധികം വെള്ളം ചേർക്കാതെ  അരക്കപ്പ് ചോറ് ചേർത്ത് വേണം അരയ്ക്കാൻ.. ദോശമാവിനേക്കാൾ

കട്ടിയുള്ള മാവാണ് ഇഡ്ഡലി മാവിന് വേണ്ടത്.. ഇനി ഒരു രാത്രി അഥവാ ആറുമണിക്കൂർ ഈ മാവ് പുളിക്കാൻ ആയി വെക്കാം.. അപ്പോൾ നമുക്ക് ബീറ്റ്റൂട്ട് ഇഡലി  ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ദിവസത്തിന്  തലേദിവസം ഉച്ചയ്ക്ക് അരിയും ഉഴുന്നും വെള്ളത്തിലിടുക..അന്ന് രാത്രി അരച്ച് പിറ്റേന്നു രാവിലെ ഇഡലി ഉണ്ടാക്കാം.. ബീറ്റ്റൂട്ട് ഇഡ്ഡലി ഉണ്ടാക്കാൻ പുളിച്ച് പൊങ്ങിയ ഇഡ്ഡലി മാവ് അല്പം എടുത്ത് മിക്സിയിൽ ഒഴിക്കാം..

വൃത്തിയാക്കി വെച്ച ബീറ്റ്‌റൂട്ടും കുറച്ച് സവാള, അല്പം ഇഞ്ചിയും, പച്ചമുളകും ചേർത്ത് നന്നായി അരച്ച ശേഷം ബാക്കിയുള്ള മാവിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം..  ഇനി  ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത്, ഇഡലി ചെമ്പിൽ വെള്ളം ചൂട് ആക്കി, തട്ടുകളിൽ മാവ് നിറച്ച് ഇഡലി ഉണ്ടാക്കാം..കഴിക്കാം, ഈ സ്‌പെഷ്യൽ ഐറ്റം നിങ്ങളും ഉണ്ടാക്കി നോക്കൂ..