
മീൻകറി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അര കിലോ നെയ്മീൻ, തേങ്ങ ചിരകിയത്, കുറച്ച് പെരുഞ്ചീരകം, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, ഇനി കുറച്ച് ചെറിയ ഉള്ളി, എരുവിന് ആവശ്യമായ പച്ചമുളക്, തക്കാളി, അല്പം കുടംപുളിയും ആവശ്യത്തിന് ഉപ്പും എടുക്കാം..ഇനി അല്പം വെളിച്ചെണ്ണ ഒരു ടീസ്പൂൺ ഉലുവ, മൂന്നു തണ്ട് കറിവേപ്പിലയും എടുക്കാം…
ഒന്നര കപ്പ് തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അൽപം മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി, ഒരു നുള്ള് ഉലുവാപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കാം… മീൻകറി വെക്കാൻ ഏറ്റവും നല്ല പാത്രം മൺചട്ടിയാണ്, അത് കൊണ്ട് ഒരു മൺചട്ടി എടുക്കാം, ഇനി ഇത് നന്നായി ചൂടാക്കാം.. ശേഷം ആവശ്യമുള്ള വെളിച്ചെണ്ണ ഒഴിക്കാം..ഇനി അരച്ച കൂട്ട് ഇതിലേക്ക് ചേർക്കാം..നല്ല പോലെ ഇളക്കാം.. അരിഞ്ഞുവെച്ച തക്കാളി, നീളത്തിൽ കീറിയ പച്ചമുളക്, വെള്ളത്തിൽ കുതുർത്തിയ കുടംപുളി, എന്നിവ ചേർക്കാം..ഇനി ആവശ്യത്തിന് ഉപ്പും ചേർക്കണം…ഇത് നന്നായി തിളയ്ക്കാൻ അനുവദിക്കാം, തിളച്ചു കഴിയുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന

നെയ്മീൻ ചേർക്കാം… ശേഷം അരപ്പും ആയി പതിയെ മിക്സ് ചെയ്ത് വെക്കാം..ഇതിന് കൂടെ അരക്കപ്പ് വെള്ളം ഒഴിക്കാം.. ഇനി മൂടിവെച്ച് വേവിക്കാം, നന്നായി വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പത്തു നിന്ന് മാറ്റാം.. ഇനി മറ്റൊരു പാൻ ചൂടാക്കാം, ഇതിൽ അൽപം എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഉലുവ ഇട്ട് പൊട്ടിക്കാം..ഇനി ചുവന്നുള്ളി അരിഞ്ഞതും, കറിവേപ്പിലയും ഇട്ട് മൂപ്പിക്കാം..ഇത് നെയ്യ്മീൻ കറിയിലേക്ക് ചേർക്കാം…അങ്ങനെ രുചികരമായ നെയ്മീൻ കറി തയ്യാറായി കഴിഞ്ഞു… ഇത് ഉണ്ടേൽ ചോറിനൊപ്പം വേറെ കറി ഒന്നും വേണ്ടി വരില്ല.. നിങ്ങളും ട്രൈ ചെയ്യൂ
