
ഈ കിടിലൻ പെപ്പർ ലിവർ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അര കിലോ ലിവർ, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, 4 സവാള, കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, എണ്ണ എന്നിവ എടുക്കാം..
ആദ്യം സവാള വൃത്തിയാക്കി നീളത്തിൽ അരിഞ്ഞു വയ്ക്കാം..ശേഷം ലിവർ വൃത്തിയാക്കി എടുക്കാം.. ഇനി ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക് 2 ടേബിൾ സ്പൂൺ

എണ്ണയൊഴിച്ച ശേഷം, ചൂടായി വരുമ്പോൾ അരിഞ്ഞുവെച്ച സവാള ഇട്ട് വഴറ്റാം.. സവാളയ്ക്ക് പതിയെ ബ്രൗൺ കളർ ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ചേർക്കാം.. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാളയോടൊപ്പം അല്പസമയം ഇളക്കി കളർ ഒക്കെ മാറി വരുമ്പോൾ ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി, എന്നിവ

ചേർക്കാം..ശേഷം ഇളക്കി മൂപ്പിക്കാം..ശേഷം ഉപ്പും ചിക്കൻ ലിവറും ചേർക്കാം.. ഇനി നന്നായി ഇളക്കി അല്പം വെള്ളവും ഒഴിച്ച് മൂടി വച്ച് വേവിക്കുക.. ലിവർ വെന്തുകഴിയുമ്പോൾ കുരുമുളകുപൊടി വിതറാം, അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി വാങ്ങാം…ഇനി അൽപം കറിവേപ്പിലയും വിതറാം, അങ്ങനെ കിടിലൻ ലിവർ ഫ്രൈ കഴിക്കാൻ തയ്യാറാണ്, നിങ്ങളും ട്രൈ ചെയ്യൂ…ലിവർ അധികം വേവിച്ച് റബർ പോലെ ആക്കാതെ ശ്രെദ്ധിക്കണം…
